ആത്മാഭിമാനമുള്ള യുഡിഎഫ് നേതാക്കൾ അവശേഷിക്കുന്നണ്ടെങ്കിൽ തൃക്കാക്കരയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും അഡ്വ. റോണി മാത്യു

0

തൃക്കാക്കര: എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ അപകീർത്തികരമായ വീഡിയോ അപ്‌ലോഡ് ചെയ്ത മുസ്ലിംലീഗുകാരൻ അറസ്റ്റ് ചെയ്യപെട്ടതോടെ യുഡിഎഫിൻ്റെ ഹീനമായ രാഷ്ട്രീയത്തിൻ്റെ മുഖമാണ് വ്യക്തമാവുന്നതെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു. പരാജയ ഭീതിയിൽ ഏത് വിധേനയും ജനമധ്യത്തിൽ പിടിച്ചു നിൽക്കുവാൻ കോൺഗ്രസും യുഡിഎഫും നടത്തിയ ശ്രമങ്ങൾ മഹാരഥന്മാർ മുൻപ് നയിച്ച ഐക്യ ജനാധിപത്യ മുന്നണിക്ക് കളങ്കമായി മാറി. ഈ നിലയിലേക്ക് കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും അവസ്ഥ എത്തിയത് പരിതാപകരമാണ്. ആത്മാഭിമാനമുള്ള യുഡിഎഫ് നേതാക്കൾ അവശേഷിക്കുന്നണ്ടെങ്കിൽ തൃക്കാക്കരയിലെ ജനങ്ങളോട് മാപ്പ് പറയാൻ അവർ തയ്യാറാവണമെന്ന് റോണി മാത്യു ആവശ്യപെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here