ഗ്ലാമര്‍ ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് മീര ജാസ്മിന്‍

0

ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കു വച്ച് നടി മീര ജാസ്മിന്‍. മുംബൈയിലെ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രാഹുല്‍ ജംഗിയാനിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു മീര ചിത്രങ്ങള്‍ പങ്കുവച്ചത്. അടുത്തിടെയാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങുന്നത്. മീര നേരത്തെ പങ്കുവച്ച ചിത്രങ്ങളും വൈറലായി മാറിയിരുന്നു.

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മീര ഇപ്പോള്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകള്‍ എന്ന ചിത്രമാണ് മീരയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. ജയറാം നായകവേഷത്തിലെത്തുന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here