നാളെ മുതല്‍ 13 വരെ സംസ്‌ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കു സാധ്യത

0

തിരുവനന്തപുരം: നാളെ മുതല്‍ 13 വരെ സംസ്‌ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കു സാധ്യതയെന്നു കേന്ദ്രകാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. ഇന്നു മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്‌തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ അറിയിച്ചു.
ഉച്ചയ്‌ക്കു രണ്ടു മുതല്‍ രാത്രി പത്തു വരെയാണ്‌ ഇടിമിന്നലിനു സാധ്യത കൂടുതല്‍. ഈ സമയത്തു കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നു സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
അതേസമയം, അസാനി ചുഴലിക്കാറ്റ്‌ ഗതി മാറി കടലിലേക്ക്‌ നീങ്ങുന്നതായി കാലാവസ്‌ഥാ നിരീക്ഷകര്‍. ആന്ധ്ര, ഒഡീഷ, പശ്‌ചിമ ബംഗാള്‍ സംസ്‌ഥാനങ്ങള്‍ക്കു കുറുകെ കാറ്റ്‌ നീങ്ങില്ല. ഒഡീഷയിലും ആന്ധ്രയിലും കനത്ത മഴയ്‌ക്കു സാധ്യതയെന്നും കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്‌.

Leave a Reply