സംസ്ഥാനത്ത് ഹോട്ടലുകളിൽ പരിശോധന തുടരുന്നു; പഴകിയ ഭക്ഷ്യ സാധനങ്ങൾ കണ്ടെത്തി, തിരുവനന്തപുരത്ത് മൂന്നും കണ്ണൂരിൽ രണ്ടും ഹോട്ടലുകൾക്ക് നോട്ടീസ്

0

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഹോട്ടലുകളിൽ ഇന്നും പരിശോധന തുടരുന്നു.തിരുവനന്തപുരത്ത് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. തിരുവനന്തപുരം കല്ലറയിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ഹെൽത്ത് സ്‌ക്വാഡ് ഹോട്ടലുകളിലും ബേക്കറികളിലും കോഴിക്കടകളിലും നടത്തുന്ന പരിശോധന തുടരുകയാണ്. വൃത്തി ഹീനമല്ലാത്ത നിലയിൽ ഫ്രീസറിൽ പ്ലാസ്റ്റിക്ക് കവറുകളിൽ മാംസാഹാരം സൂക്ഷിച്ചത് പിടിച്ചെടുത്തു.

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ നടത്തുന്ന പരിശോധന തുടരുകയാണ്. പഴകിയ ഭക്ഷ്യ സാധനങ്ങൾ കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഹോട്ടൽ ബ്ലൂ നെയിൽ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കാണ് നോട്ടീസ്. പഴകിയ ഫ്രൈഡ് റൈസ്, ചപ്പാത്തി എന്നിവ കണ്ടെത്തി.

കോഴിക്കോട് ജില്ലയിൽ ഇന്നലെ 20 ഹോട്ടലുകളിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന നടന്നത്. എട്ട് ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിച്ചു. മാവൂർ റോഡ്,നരിക്കുനി, തീക്കുനി, ആയഞ്ചേരി, വില്ല്യാപ്പള്ളി, താമരശ്ശേരി,എന്നിവിടങ്ങളിലായാണ് പരിശോധന നടന്നത്. വിൽപ്പനയ്‌ക്ക് വച്ചിരുന്ന 15 കിലോ ചീഞ്ഞ മത്സ്യവും പരിശോധനയിൽ നശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here