തെലുങ്ക് സിനാമാ രംഗത്ത് സംവിധായകൻ, നിർമാതാവ്, സംഗീത സംവിധായകൻ എന്നീ മേഖലകളിൽ സാന്നിദ്ധ്യമറിയിച്ച ഗീത കൃഷ്ണയുടെ പ്രസ്താവന വൻ വിവാദമാകുന്നു

0

ഹൈദരാബാദ്: തെലുങ്ക് സിനാമാ രംഗത്ത് സംവിധായകൻ, നിർമാതാവ്, സംഗീത സംവിധായകൻ എന്നീ മേഖലകളിൽ സാന്നിദ്ധ്യമറിയിച്ച ഗീത കൃഷ്ണയുടെ പ്രസ്താവന വൻ വിവാദമാകുന്നു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമയിൽ മുൻനിരയിലെത്താൻ കിടക്ക പങ്കിടാൻ പോലും തെലുങ്ക് നടിമാർ തയാറാണെന്ന വിവാദ പരാമർശം ഇയാൾ നടത്തിയത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടിമാർ ഇങ്ങനെ കിടക്ക പങ്കിടുന്നതിനെ കുറിച്ച് സിനിമ മേഖലയില്‍ വിവാദങ്ങള്‍ ഉയരുന്നുണ്ട്. ശ്രീറെഡ്ഡിയെപ്പോലുള്ള നടിമാർ ഇതിനെതിരെ രംഗത്ത് എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സിനിമയിൽ തങ്ങൾക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് പല നടിമാരും പറയുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ തെലുങ്ക് സിനിമ മേഖലയില്‍ വർഷങ്ങളായി നടക്കുന്നതാണെന്നാണ് ഗീത കൃഷ്ണ പറയുന്നത്.

ഗീതാ കൃഷ്ണയുടെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വിഷയം ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ചിലർ അദ്ദേഹത്തിന്റെ പ്രസംഗത്തെ എതിർത്തു. 30 വർഷത്തിലേറെയായി തെലുങ്ക് സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ഒരു സംവിധായകൻ പറഞ്ഞത് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചര്‍ച്ചയും വിവാദവുമായിരിക്കുകയാണ്.
1987 ല്‍ സങ്കീര്‍ത്തന എന്ന നാഗാര്‍ജ്ജുന ചിത്രം സംവിധാനം ചെയ്ത് ടോളിവുഡിലേക്ക് വന്ന സീനിയര്‍ സംവിധായകനാണ് ഗീത കൃഷ്ണ. ഈ പടത്തിന് തന്നെ മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ നന്ദി അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചു. തമിഴ്, തെലുങ്ക് സിനിമ രംഗത്ത് സജീവമായ സംവിധായകനായിരുന്നു ഇദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here