ആദ്യം സെക്സിലേർപ്പെട്ടത് ബലപ്രയോഗത്തിലൂടെ; പിന്നീട് വിവാഹ വാഗ്ദാനം നൽകി പത്തുവർഷത്തെ ലൈംഗിക ബന്ധം; സാഹിത്യ അക്കാദമി പുരസ്കാര ജേതാവിനെതിരെ ബലാത്സംഗ പരാതിയുമായി യുവതി

0

ന്യൂഡൽഹി: പ്രശസ്ത എഴുത്തുകാരനായ നിലോത്പൽ മൃണാലിനെതിരെ ബലാത്സംഗ പരാതി. ഉത്തർപ്രദേശ് സ്വദേശിയായ 32 കാരിയാണ് പരാതിക്കാരി. സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കൂടിയായ 37കാരൻ വിവാഹ വാഗ്ദാനം നൽകി പത്തു വർഷത്തോളം പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. സ്ത്രീയുടെ പരാതിയിൽ ഡൽഹി തിമർപൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

കഴിഞ്ഞ 10 വർഷമായി ഡൽഹിയിലാണ് താമസിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് നിലോത്പൽ യുവതിയുമായി സൗ​ഹൃദം സ്ഥാപിച്ചത്. പിന്നീട് ഇരുവരും പരസ്പരം കാണാൻ തുടങ്ങി. 2013ൽ എഴുത്തുകാരൻ തന്നെ ബലപ്രയോ​ഗത്തിലൂടെ ലൈം​ഗിക ബന്ധത്തിലേർപ്പെട്ടെന്ന് യുവതി ആരോപിച്ചു. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പ്രതി വിവാഹ വാഗ്ദാനം നൽകി. എന്നാൽ വിവാഹം കഴിക്കാതെ ഒഴിവ് കഴിവ് പറഞ്ഞ് നീട്ടിക്കൊണ്ടുപോയെന്നും യുവതി പറയുന്നു. ഇയാൾക്ക് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടെന്നും യുവതി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here