“കേരളത്തിലേക്കുള്ള ഓരോ യാത്രയും തീര്‍ഥാടനം പോലെയാണ്‌”… പറയുന്നത്‌ യുക്രൈന്‍ ടൂറിസ്‌റ്റും ടൂര്‍ ഓപ്പറേറ്ററുമായ ഐറിന ഗുരീവ

0

കൊച്ചി: “കേരളത്തിലേക്കുള്ള ഓരോ യാത്രയും തീര്‍ഥാടനം പോലെയാണ്‌”… പറയുന്നത്‌ യുക്രൈന്‍ ടൂറിസ്‌റ്റും ടൂര്‍ ഓപ്പറേറ്ററുമായ ഐറിന ഗുരീവ. 21 വര്‍ഷമായി കേരളം സന്ദര്‍ശിക്കുന്നയാള്‍. ആയുര്‍വേദത്തിന്റെയും കേരള ടൂറിസം ഉത്‌പന്നങ്ങളുടെയും പ്രചാരക കൂടിയാണ്‌ ഐറിന. കേരളത്തിലേക്കുള്ള യാത്രകള്‍ മാനസികസമ്മര്‍ദം കുറയ്‌ക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലെ സംസ്‌കാരവുമായി ഇഴചേര്‍ന്നുപോകാനാണ്‌ ഇഷ്‌ടം.- യുക്രൈനിലെ തുറമുഖ നഗരമായ ഒഡെസയില്‍ നിന്നുള്ള ഐറിനയുടെ വാക്കുകള്‍.
യുക്രൈന്‍-റഷ്യ യുദ്ധത്തിനു മുമ്പ്‌ 2021 ഡിസംബറിലും ഐറിന കേരളത്തില്‍ എത്തി. ആയുര്‍വേദ ടൂര്‍ ഓപ്പറേറ്റര്‍ എന്ന നിലയിലാണ്‌ കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നത്‌.
യുക്രൈനില്‍ ടോപ്‌ ടൂര്‍സ്‌ കമ്പനിയുടെ എം.ഡിയാണ്‌. ആയുര്‍വേദ വെല്‍നസ്‌ പ്രോഗ്രാമുകള്‍ക്കായി യൂറോപ്പില്‍ നിന്ന്‌, പ്രത്യേകിച്ച്‌ ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്‌, ലാത്വിയ എന്നിവിടങ്ങളില്‍നിന്നു വിനോദസഞ്ചാരികളെ കേരളത്തിലേക്കു കൊണ്ടുവരാന്‍ ഐറിന പദ്ധതിയിടുന്നു. കോവിഡ്‌ കാലം ഒരിക്കലും തിരിച്ചുവരരുതെന്ന പ്രാര്‍ഥനയോടെ.
കെ.ടി.എം-2022 വേദിയില്‍ പഴയ സുഹൃത്തുക്കളെയും ട്രാവല്‍ ഏജന്റുമാരെയും ക്ലയന്റുകളെയും ഹോട്ടലുടമകളെയും കണ്ട്‌ സൗഹൃദം പുതുക്കാനായതിലെ സന്തോഷം ഐറിനയുടെ മുഖത്തുണ്ട്‌. യുദ്ധം മുറിവേല്‍പ്പിച്ച യുക്രൈനിലാണ്‌ മകന്‍ എന്ന വേദനയും ഒപ്പം അവര്‍ പങ്കുവച്ചു. യുക്രൈനില്‍ ഇപ്പോള്‍ ടൂറിസം ഇല്ല. ആളുകള്‍ക്ക്‌ യാത്ര ചെയ്യാന്‍ പോലുമാകുന്നില്ല. ഇതുവരെ ഏഴുലക്ഷത്തോളം പേരെ യൂറോപ്പിലേക്കു മാറ്റി. എല്ലാം മാറും. എല്ലാത്തിനും ഒരു പരിഹാരമുണ്ടാകുമെന്നും ഐറിന

Leave a Reply