ലോക റെഡ് ക്രോസ് ദിനം ആചരിച്ചു

0

കൊച്ചി : ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ച് വേൾഡ് റെഡ് ക്രോസ് ഡേ ആഘോഷിച്ചു. കാക്കനാട് റെഡ് ക്രോസ് ഭവനിൽ നടന്ന ആഘോഷ പരിപാടിയിൽ ജില്ലാ ചെയർമാൻ ജോയ് പോൾ പതാക ഉയർത്തി.. റെഡ് ക്രോസ് സ്ഥാപകൻ സർ: ഹെൻട്രി ഡ്യൂനാൾ ഡിന്റെ ജന്മദിനമാണ് വേൾഡ് റെഡ് ക്രോസ് ദിനമായി ലോകമെങ്ങും ആഘോഷിക്കുന്നത്. തുടർന്ന് നടന്ന ചടങ്ങിൽ റെഡ് ക്രോസ് ജില്ലാ ട്രഷറർ വിദ്യാധരൻ P. മേനോൻ അദ്ധ്യക്ഷത വഹിച്ചു. TR ദേവൻ, M സലീം. എന്നിവർ പ്രസംഗിച്ചു, റെഡ്ക്രോസ് ഡേ പ്രമാണിച്ച് ജില്ലയിൽ 10 ദിവസം നീണ്ടു നിൽക്കുന്ന സേവന പ്രവർത്തനങ്ങൾ, സെമിനാറുകൾ എന്നിവ നടത്തുന്നതിന് തീരുമാനിച്ചു, അതിന്റെ ഭാഗമായി 15ാം തീയതി കൊച്ചി നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും തീരുമാനിച്ചു.

Leave a Reply