ന്യൂഡൽഹി ∙ എൽഐസിയുടെ പ്രഥമ ഓഹരിവിൽപന (ഐപിഒ) ഇന്ന് അവസാനിക്കും. സാധാരണ നിക്ഷേപകർ, പോളിസി ഉടമകൾ, ജീവനക്കാർ എന്നിവർക്കു രാവിലെ 10 മുതൽ വൈകിട്ട് ഏഴു വരെയാണു സമയം.
പോളിസി ഉടമകൾക്കായി മാറ്റിവച്ചതിന്റെ 5 മടങ്ങ് അപേക്ഷയാണ് ഇതുവരെ എത്തിയത്. സാധാരണ നിക്ഷേപകരുടെ ക്വോട്ടയിൽ 1.59 മടങ്ങും ജീവനക്കാരുടെ ക്വോട്ടയിൽ 3.79 മടങ്ങും അപേക്ഷകളെത്തി. ആകെ ലഭിച്ച 29.08 കോടി ബിഡുകളിൽ 18.74 കോടിയും കട്ട്–ഓഫ് പ്രൈസിലാണ്.
വിദേശ ഇന്ത്യക്കാർക്ക് അപേക്ഷിക്കാൻ
ഇന്ത്യയ്ക്കു പുറത്തു താമസിക്കുന്നതിനാൽ വിദേശ ഇന്ത്യക്കാർക്ക് എൽഐസി പോളിസി ഉടമകളെന്ന നിലയിൽ അപേക്ഷിക്കാൻ കഴിയില്ല. പകരം 2 ലക്ഷം രൂപ വരെയുള്ള നിക്ഷേപമാണെങ്കിൽ റീട്ടെയ്ൽ വിഭാഗത്തിലും അതിനു മുകളിലെങ്കിൽ (5 ലക്ഷം രൂപ വരെ) നോൺ–ഇൻസ്റ്റിറ്റ്യൂഷനൽ ബയേഴ്സ് വിഭാഗത്തിലും പരിഗണിക്കും.