മദ്യപിച്ച് ബോധംകെട്ട് പിതാവ് വഴിയിൽ കിടന്നു; അടുത്തിരുന്ന് കരഞ്ഞ് അഞ്ചു വയസ്സുകാരൻ; തുണയായത് പോലീസുകാർ

0

കുന്നംകുളം: മദ്യപിച്ച് ബോധം നഷ്ടപ്പെട്ട പിതാവ് വഴിയരികില്‍ കിടന്നതോടെ നഗരത്തില്‍ തനിച്ചായ കുട്ടിക്ക് പോലീസ് തുണയായി. ഗുരുവായൂര്‍ റോഡിലുള്ള പെട്രോള്‍ പമ്പിന് സമീപത്താണ് അഞ്ചുവയസ്സുള്ള കുട്ടിയുമായെത്തിയയാള്‍ ബോധമില്ലാതെ കിടന്നത്.

കുട്ടിയുമായി നഗരത്തിലൂടെ അപകടകരമായരീതിയിലാണ് ഇയാള്‍ നടന്നിരുന്നത്. സമീപത്തെ ഓട്ടോക്കാര്‍ ഇത് ചോദിച്ചപ്പോള്‍ അവരോട് തട്ടിക്കയറി. പമ്പിന് സമീപം ഇയാള്‍ കിടന്നതോടെ കുട്ടി കരയാന്‍ തുടങ്ങി.

വിവരമറിഞ്ഞെത്തിയ എ. എസ്.ഐ. സക്കീര്‍ അഹമ്മദ്, സി.പി.ഒ. അബു താഹിര്‍, അനൂപ് എന്നിവര്‍ കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ ചങ്ങരംകുളത്തിന് സമീപം മൂക്കുതലയിലുള്ള വീട്ടില്‍ കുഞ്ഞിനെയെത്തിച്ചു. വഴിയില്‍ കിടന്നയാള്‍ക്ക് പേരുപോലും പറയാന്‍ കഴിഞ്ഞിരുന്നില്ലെന്നും പോലീസ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here