യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടി

0

യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. മത്തള്ളൂർ മടക്കത്താനം കൂട്ടത്തേൽ വീട്ടിൽ വിജയൻ (55) ആണ് വാഴക്കുളം പോലീസിന്‍റെ പിടിയിലായത്. ഇടക്കാട്ടുകയറ്റം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിന്‍റെ വീടിനു സമീപമുള്ള ഷെഡ്ഡിൽ അസമയത്ത് വിജയനും കൂട്ടുകാരും വന്ന് മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. തിങ്കളാഴ്ച യുവാവ് വാടകയ്ക്ക് താമസിക്കുന്ന വീടിന്‍റെ ഗേറ്റിനു മുൻവശം സ്കൂട്ടർ വട്ടം വച്ച് തടഞ്ഞ് നിർത്തി യുവാവിനെ അരിവാളിന് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച അമ്മയെയും സഹോദരിയെയും ആക്രമിച്ചു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എസ്.സതീഷ്കുമാർ, എസ്.ഐ. മാത്യു അഗസ്റ്റിൻ എ.എസ്.ഐ പി.വി.എൽദോസ്, എസ്.സി.പി.ഒ മാരായ റജി തങ്കപ്പൻ, വർഗ്ഗീസ്.റ്റി.വേണാട്ട് എന്നിവരാണ് ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here