‘അന്വേഷണം രാഷ്ട്രീയ പ്രമുഖരിലേക്ക് നീണ്ടതും ശരത്തിന്റെ അറസ്റ്റ്; കേസിൽ പൂട്ടുവീണത് മാഡത്തിലേക്ക് അന്വേഷണം നീങ്ങിയതോടെ; ദിലീപ് പറഞ്ഞ ആ ഒറ്റ കാര്യത്തിൽ മാഡം കാവ്യയല്ലെന്നും വ്യക്തം’; താരത്തിന്റെ വെളിപ്പെടുത്തലിങ്ങനെ..

0

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്തുവെങ്കിൽ എന്തുകൊണ്ടാണ് അന്വേഷണ സംഘം കാവ്യയെ അറസ്റ്റ് ചെയ്യാത്തതെന്ന ചോദ്യവുമായി രം​ഗത്തെത്തിയിരിക്കുപകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. കേസിലെ നിർണായക ദൃശ്യങ്ങളടങ്ങിയ ടാബ് ശരതാണ് ദിലീപിന് കൊണ്ട് കൊടുത്തത് എന്നാണ് ബാലചന്ദ്രകുമാർ നൽകിയ മൊഴി. ദൃശ്യങ്ങൾ കണ്ട ദിലീപ് ടാബ് കൈമാറിയത് കാവ്യയ്ക്കാണെന്നും മൊഴിയിൽ പറയുന്നുണ്ട്. ഇതോടൊപ്പം കാവ്യക്ക് കേസിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന ഓഡിയോകളും പുറത്ത് വന്നിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് കാവ്യ അറസ്റ്റ് ചെയ്യാൻ പോലീസ് മടിക്കുന്നതെന്നാണ് ചോദ്യം.

ബൈജു കൊട്ടാരക്കരയുടെ പ്രതികരണം ഇങ്ങനെ:

‘നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം ചില രാഷ്ട്രീയ പ്രമുഖരിലേക്ക് നീണ്ടു എന്ന ഘട്ടം വന്നപ്പോൾ ഗത്യന്തരമില്ലാതെയാണ് ശരതിനെ അറസ്റ്റ് ചെയ്തത്. വധശ്രമ ഗൂഢാലോചന കേസിലാണ് ശരതിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ശരത് വധഗൂഢാലോചന കേസിലെ പ്രതിയാണോ? നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങളടങ്ങിയ ടാബ് ശരതാണ് ദിലീപിന് കൊണ്ട് കൊടുത്തത് എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴി. ദൃശ്യങ്ങൾ കണ്ട ദിലീപ് ടാബ് കൈമാറിയത് കാവ്യയ്ക്കാണെന്നും മൊഴിയിൽ പറയുന്നുണ്ട്’.

‘കേസിൽ കാവ്യയ്ക്ക് ബന്ധമുണ്ടെന്ന തെളിവുകൾ വളരെ വ്യക്തമായി പല ഓഡിയോ ക്ലിപ്പുകളിലും ഉണ്ട്. വധഗൂഢാലോചന കേസിൽ ശരതിനെ അറസ്റ്റ് ചെയ്യണമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പോലീസിന്റെ കാര്യം എന്തായെന്ന ചോദിച്ച കാവ്യയെ അറസ്റ്റ് ചെയ്യേണ്ടേ?’.

‘ദൃശ്യങ്ങൾ ഉൾപ്പെട്ട ടാബ് ശരതാണ് നശിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ടാബ് വാങ്ങിവെച്ച സംഭവത്തിൽ എന്തുകൊണ്ട് കാവ്യയെ അറസ്റ്റ് ചെയ്യുന്നില്ല? കാവ്യയിലേക്കും മാഡത്തിലേക്കും അന്വേഷണം പോയപ്പോഴാണ് കേസിൽ പൂട്ടുവീണത്. ഇപ്പോൾ കേസന്വേഷണം നിന്ന് പോകുന്ന അവസ്ഥയിലാണ്’.

‘ദിലീപും കാവ്യയും അനൂപും കുറേ പണവുമായി ഒരു കാറിൽ വേങ്ങരയിൽ ഒരു പ്രാദേശിക നേതാവിനെ കാണാൻ എത്തിയെന്ന മൊഴി ബാലചന്ദ്രകുമാർ നൽകിയിരുന്നു. അവിടെ വേങ്ങരയിൽ വെച്ചെടുത്ത ചില ഫോട്ടോകൾ ക്രൈംബ്രാഞ്ചിന്റെ കൈവശമുണ്ട്. അവിടെ നിന്നും ഇവർ ബാലചന്ദ്രുമാറിന് അയച്ച സന്ദേശം അദ്ദേഹം ക്രൈബ്രാഞ്ചിനെ ഏൽപ്പിച്ചിട്ടുണ്ട്’.

‘കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ ജോലിക്കാരനായ സാഗറിന്റെ കൈയ്യിലേക്കാണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കൊണ്ടു കൊടുത്തത്. അതുകൊണ്ട് തന്നെ ഈ കേസിൽ കാവ്യ മാധവനും മാഡവും ബന്ധമുണ്ടാകില്ലേ? പിന്നെ എന്തുകൊണ്ടാണ് കാവ്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് വിറയ്ക്കുന്നത്’.

‘കാവ്യയെ ബലാചന്ദ്രകുമാറിനൊപ്പവും ശരതിനൊപ്പവുമെല്ലാം ഇരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. നിരവധി തെളിവുകൾ അന്വേഷണ സംഘത്തിന്റെ കൈയ്യിലുണ്ട്. എന്നിട്ടും കാവ്യയിലേക്ക് അന്വേഷണം വ്യാപിക്കുന്നതിൽ പോലീസ് വൈകുന്നത് എന്താണ്. ഈ കേസ് ഉറ്റുനോക്കുന്ന ലക്ഷക്കണക്കിന് സ്ത്രീ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ് നടക്കുന്നതെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും’.

‘പോലീസിന്റെ റിപ്പോർട്ടിലുള്ള കാര്യങ്ങൾ ഇന്നല്ലേങ്കിൽ നാളെ പുറത്തുവരും. ആര് എന്ത് ഒളിപ്പിക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും. കേസിൽ കാവ്യയേയും മാഡത്തിനേയും വെറുതേ വിട്ടതാണോ ഇളവ് കൊടുത്തതാണോയെന്ന കാര്യത്തിൽ എല്ലാം പോലീസ് ഉത്തരം പറയേണ്ടി വരും’.

‘ദിലീപ് വീടിന്റെ അടുക്കള ഭാഗത്തേക്ക് നോക്കി മറ്റൊരു സ്ത്രീ അനുഭവിക്കേണ്ടത് ഞാനും കൂടി അനുഭവിക്കുന്നു എന്ന് പറയുന്ന ഒരു ഓഡിയോ പുറത്തുവന്നിരുന്നു. കാവ്യ ആണെങ്കിൽ ദിലീപ് മറ്റൊരു സ്ത്രീ എന്ന് പറയില്ല. അതിനാൽ മാഡവും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. മേലാളൻമാർ പോലീസിൻറെ കൈകൾ പൂട്ടിക്കെട്ടി ഇരിക്കുന്നത് കൊണ്ടാണ്’ അദ്ദേഹം പറയുന്നു.

അതേസമയം അതേസമയം അതേസമയം കേസ് പരിഗണിക്കുന്ന പ്രിസൈഡിങ് ഓഫീസറെ ഇപ്പോള്‍ മാറ്റിയാല്‍ അത് സര്‍ക്കാറിനെ സംബന്ധിച്ച്‌ വലിയ തലവേദനയായിരിക്കും സൃഷ്ടിക്കുകയെന്ന് ധന്യാ രാജേന്ദ്രന്‍. പ്രിസൈഡിങ് ഓഫീസറെ മാറ്റുന്നത് സംബന്ധിച്ച രണ്ട് പരാതികളായിരുന്നു ഹൈക്കോടതിയുടെ മുമ്പിലുണ്ടായിരുന്നത്. പ്രോസിക്യൂഷനും അതിജീവിതയായ നടിയുമാണ് പ്രിസൈഡിങ് ഓഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

പ്രിസൈഡിങ് ഓഫീസറെ മാറ്റാന്‍ പറ്റില്ലെന്ന നിലപാടായിരുന്നു രണ്ട് പരാതികളിലും കോടതി സ്വീകരിച്ചിരുന്നത്. ആ ഒരു ഹൈക്കോടതി ജഡ്ജ്മെന്റ് നിലവിലുള്ള സമയത്ത് പ്രിസൈഡിങ് ഓഫീസറെ മാറ്റിയാല്‍ ഒരുപാട് തലവേദനയാണ് കേരള സര്‍ക്കാറിന് മുന്നില്‍ സൃഷ്ടിക്കുകയെന്നും ധന്യാ രാമചന്ദ്രന്‍ വ്യക്തമാക്കുന്നു. ഒരു ചാനൽ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ധന്യ.

അവസാന നിമിഷം പ്രിസൈഡിങ് ഓഫീസറെ മാറ്റിയാല്‍ കേസിലെ ഏട്ടാം പ്രതിയായ ദിലീപ് ഏതായാലും മിണ്ടാതിരിക്കാന്‍ പോവുന്നില്ല. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അയാള്‍ കോടതികളില്‍ ഹര്‍ജി നല്‍കും. പ്രിസൈഡിങ് ഓഫീസര്‍ ഈ കേസ് എത്രയും പെട്ടെന്ന് തീര്‍ക്കണമെന്ന് ഒന്നോ രണ്ടോ പ്രാവശ്യം സുപ്രീംകോടതിയില്‍ നിന്ന് നിര്‍ദേശം വന്നതുകൊണ്ടാണെന്ന് തോന്നുന്നു സര്‍ക്കാറിനും പ്രിസൈഡിങ് ഓഫീസറെ മാറ്റാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്നും ധന്യാ രാമചന്ദ്രന്‍ വ്യക്തമാക്കുന്നു.

തുടരന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ എന്തൊക്കെ കാര്യങ്ങളാണ് കോടതിയിലേക്ക് പോവുന്നത് എന്നായിരിക്കും അതിജീവിത ഇപ്പോള്‍ നോക്കുന്നത്. തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ഒരു ആവശ്യം അന്വേഷണ സംഘം ആവശ്യപ്പെടുകയാണെങ്കിലും അത്തരമൊരു ആവശ്യം അതിജീവിതയായ നടിയും മുന്നോട്ട് വെച്ചേക്കുമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

കേസിലെ വിചാരണ അവസാന ഘട്ടത്തിലാണ് എത്തി നില്‍ക്കുന്നത്. തുടരന്വേഷണത്തിലെ റിപ്പോര്‍ട്ടും അതിന്റെ മുകളില്‍ ഒരു വിചാരണയും കൂടിയേ വേണ്ടതുള്ളുവെന്നാണ് കരുതുന്നത്. ഒരു രാഷ്ട്രീയ തീരുമാനമാണെങ്കില്‍ കൂടി ഇത് രണ്ടുമായിരിക്കാം അതിന്റെ പിറകില്‍. അതായത് കേസ് വേഗം തീര്‍ക്കണമെന്ന നിര്‍ദേശവും പ്രിസൈഡിങ് ഓഫീസറെ മാറ്റാന്‍ പറ്റില്ലെന്ന ഹൈക്കോടതിയുടെ തീരുമാനവും.

ഒരു കേസില്‍ പ്രിസൈഡിങ് ഓഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അതിജീവിതയൊക്കെ കോടതയില്‍ പോവുന്ന അപൂര്‍വ്വത ഈ കേസില്‍ നമ്മള്‍ കണ്ടു. എന്നിട്ടും പ്രിസൈഡിങ് ഓഫീസറിലുള്ള വിശ്വാസ്യത കോടതി തുടരുകയായിരുന്നു. അതുകൊണ്ട് തന്നെ പ്രിസൈഡിങ് ഓഫീസര്‍ക്ക് ഒരു ട്രാന്‍സ്ഫര്‍ ഇപ്പോള് പ്രതീക്ഷിക്കാന്‍ സാധിക്കില്ല.

പ്രിസൈഡിങ് ഓഫീസര്‍ക്കെതിരായി വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചുള്ള പരാതിയാണ് നടി നല്‍കിയിരിക്കുന്നത്. അന്ന് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എ സുരേഷും കോടതിക്കെതിരെ ഗൌരവപരമായ പല ആരോപണങ്ങളും പരാതിയിലൂടെ ഉന്നയിച്ചിരുന്നു. ഇത് രണ്ടും കോടതിയുടെ മുമ്പില്‍ ഉണ്ടായിട്ടും കോടതി അവര്‍ക്കെതിരെ നടപടിയെടുത്തില്ല.

അതായത് നാളെ ആര്‍ക്കും ജഡ്ജിയെ മാറ്റാന്‍ ആവശ്യപ്പെടാമെന്നുള്ള ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ പാടില്ലെന്നത് കൊണ്ടായിരിക്കാം ഹൈക്കോടതി അത്തരമൊരു തീരുമാനം എടുത്തത്. അത്തരമൊരു ഉത്തരവ് ഇരിക്കെ ട്രാന്‍സ്ഫര്‍ നടക്കുമെന്ന് ഏതായാലും തോന്നുന്നില്ല. തുടരന്വേഷണത്തില്‍ എന്തായിരിക്കും പ്രിസൈഡിങ് ഓഫീസറുടെ മനോഭാവം എന്നത് ആശ്രയിച്ചിരിക്കും പ്രോസിക്യൂഷനെ അതിജീവിതയോ വീണ്ടും കോടതിയിലേക്ക് പോവുമോയെന്നതെന്നും ധന്യാ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം ഇന്നലെ ജാമ്യത്തിലിറങ്ങിയ ശരത്തിനെതിരെ ഗൗരവമേറിയ കുറ്റാരോപണമാണ് പൊലീസ് നടത്തുന്നത്. എന്നാൽ വകുപ്പുകളിൽ അത് പ്രകടവുമല്ല. അതുകൊണ്ടാണ് ജാമ്യം നൽകുന്നത്. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനേയും പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇനിയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അതിന് ശേഷം എന്തുണ്ടാകുമെന്നാണ് എല്ലാവരേയും ആകാംഷയിലാക്കുന്നത്. കേസിൽ കാവ്യയെ പ്രതിയാക്കിയാലും അറസ്റ്റു ചെയ്ത് ഉടൻ വിട്ടയയ്ക്കുമെന്നാണ് ശരത്തിന് നൽകിയ ആനുകൂല്യത്തോടെ പുറംലോകത്ത് മനസ്സിലാകുന്നത്. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് ഉണ്ടായ മാറ്റത്തിന്റെ കൂടി പ്രതിഫലനമാണ് ഇതെന്ന വാദവും ശക്തമാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശരത് തികഞ്ഞ ആത്മവിശ്വാസത്തിലാണ് മാധ്യമങ്ങളെ കണ്ടത്.

നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ കാര്യങ്ങളിൽ യാഥാർഥ്യമൊന്നുമില്ലെന്ന് നടൻ ദിലീപിന്റെ സുഹൃത്ത് കൂടിയായ ശരത് ജി.നായർ പറയുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ഒന്നും തനിക്കു കിട്ടിയിട്ടില്ലെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചോദ്യം ചെയ്യാനായി ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തിയ ശരത്തിന്റെ അറസ്റ്റ് രാത്രി എട്ടു മണിയോടെയാണ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്തു ശരത്തിനെ വിട്ടയച്ചത് ദിലീപ് ക്യാമ്പിന് ആശ്വാസമാണ്. എന്നാൽ ഇനിയും കൂടുതൽ പ്രതികൾ കേസിലുണ്ടാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. ഇത് ആശങ്കയുമാണ്.

‘ഈ കേസിൽ ഞാൻ നിരപരാധിയാണെന്ന വിവരം അന്വേഷണ സംഘത്തെ കൃത്യമായി അറിയിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാർ പറയുന്നതെല്ലാം ഞാൻ അംഗീകരിക്കണമെന്ന് ഇല്ലല്ലോ. എന്റെ ഭാഗം ഞാൻ കൃത്യമായി അവരെ അറിയിച്ചിട്ടുണ്ട്. പൊലീസുകാർ വളരെ മാന്യമായാണ് എന്നോടു പെരുമാറിയത്.’ ജാമ്യം നേടി പുറത്തുവന്നതിനു പിന്നാലെ ശരത് പ്രതികരിച്ചു. ‘തെളിവു നശിപ്പിച്ചു എന്നു പറയാൻ ഈ പറയുന്ന ദൃശ്യങ്ങളൊന്നും എന്റെ കയ്യിൽ കിട്ടിയിട്ടില്ല. ഞാനത് കണ്ടിട്ടുമില്ല. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. എന്നെ ‘ഇക്കാ’ എന്നാണ് വിളിക്കുന്നത് എന്നെല്ലാം ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. അത് ശരിയല്ലെന്ന് എല്ലാവർക്കും അറിയാം. എന്നെ ആരും ഇക്കാ എന്നു വിളിക്കുന്നില്ല. കൂടുതലൊന്നും പറയാനില്ല’ ശരത് വ്യക്തമാക്കി.

നായർ സമുദായാംഗമായ തന്നെ ഇക്കയെന്ന് ആരെങ്കിലും വിളിക്കുമോ എന്ന ചോദ്യമാണ് ശരത് ഉയർത്തുന്നത്. കാവ്യയ്ക്ക് വ്യക്തിപരമായി അറിയാവുന്ന വ്യക്തിയാണ് ശരത്. അതുകൊണ്ട് തന്നെ ‘ഇക്ക’ മൊഴി കോടതിയിൽ നിൽക്കാനുള്ള സാധ്യത കുറവാണ്. നടിയെ ആക്രമിച്ച കേസിലാണ് ഇപ്പോൾ ശരത്തിന്റെ അറസ്റ്റ്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ആറാം പ്രതിയാണ് ശരത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് നടിയെ ആക്രമിച്ച കേസിലെ തെളിവുകളും ഇയാൾ നശിപ്പിച്ചതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. അറസ്റ്റ്. നടിയെ ആ്ക്രമിച്ച കേസിലെ പുനരന്വേഷണത്തിലെ ആദ്യ അറസ്റ്റ് കൂടിയാണ് ഇത്. ഇതോടെ പുതിയ വിവരങ്ങൾ കോടതിയിൽ വ്യക്തമാകുമെന്ന് ഉറപ്പായി.

സ്വന്തം വാഹനത്തിലാണ് ശരത് ആലുവ പൊലീസ് ക്ലബ്ബിൽ എത്തിയത്. എസ്‌പി മോഹന ചന്ദ്രന്റെയും ഡിവൈഎസ്‌പി. ബൈജു പൗലോസിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടൽസ് ഉടമയുമാണ് ആലുവ സ്വദേശിയായ ശരത്. മുൻപ് ദിലീപ് അറസ്റ്റിലാകുമ്പോൾ ദിലീപിനൊപ്പം തന്നെ ഉണ്ടായിരുന്ന ആളുമാണ്. സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ശരത്തിനെതിരെ അന്വേഷണം ആരംഭിച്ചത്. ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ ദിലീപിന്റെ വീട്ടിൽ എത്തിയ ‘വിഐപി’ എന്ന് വിശേഷിപ്പിച്ച വ്യക്തിയും ശരത്താണ്.

നടിയെ ആക്രമിച്ച കേസിൽ ആരാണ് കുപ്രസിദ്ധനായ വിഐപി എന്ന കാര്യത്തിൽ ഏറെ ഊഹാപോഹങ്ങൾ പരന്നിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തും, വ്യവസായിയുമായ ശരത്.ജി.നായർ ആണ് വിഐപി എന്നായിരുന്നു വാർത്തകൾ. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പ്രതി ദിലീപിന് എത്തിച്ചു നൽകിയ വിഐപി ആലുവ സ്വദേശിയായ ശരത് തന്നെയാണെന്ന് അന്വേഷണസംഘം പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങൾ കാണിച്ചതോടെ സംവിധായകൻ ബാലചന്ദ്രകുമാറാണ് ശരത്തിനെ തിരിച്ചറിഞ്ഞത്.

മുൻപ് ദിലീപ് അറസ്റ്റിലായപ്പോഴും ഒപ്പമുണ്ടായിരുന്നത് ശരത്താണ്. ഇരുവരും തൃശ്ശൂരിലെ ഒരു ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോഴാണ് അന്ന് അറസ്റ്റിലായത് എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. കാർണിവൽ ഗസ്റ്റ് ഹൗസിൽ നിന്നായിരുന്നു അറസ്റ്റ്.. അറസ്റ്റ് ചെയ്ത് ആലുവ പൊലീസ് ക്ലബ്ബിൽ എത്തിക്കുമ്പോൾ വാഹനത്തിൽ ശരത്തും ഉണ്ടായിരുന്നു. ഒരു ശരാശരി കുടുംബത്തിൽ ജനിച്ച ശരത് വളരെപെട്ടെന്ന് വളർന്ന് കോടീശ്വരൻ ആവുകയായിരുന്നു. ഈ അസാധാരണ വളർച്ചയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഒരു ചെറുകിട ഹോട്ടലിൽ നിന്നാണ് ശരതിന്റെ തുടക്കമെന്നാണ് നാട്ടുകാർ പൊലീസിന് നൽകിയ മൊഴി. ഏതാണ്ട്, 22 വർഷം മുമ്പാണ് ശരത്തിന്റെ കുടുംബം ആലുവയിലെത്തുന്നത്. തോട്ടുംമുഖത്തെ വാടക വീട്ടിലായിരുന്നു താമസം. പിതാവ് വിജയൻ ആലുവയിലെ ‘നാന’ ഹോട്ടൽ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഇതിന്റെ പേര് ‘സൂര്യ’ എന്നാക്കി. ശരത് ഇതിനിടെ പ്രണയിച്ച് വിവാഹം കഴിച്ചു. വീട്ടുകാർ എതിർത്തതോടെ ഏറെക്കാലം നാട്ടിൽ നിന്നും മാറിനിൽക്കേണ്ടി വന്നു. സുഹൃത്തുക്കൾ ഇടപെട്ടാണ് തിരികെയെത്തിച്ചത്. നടൻ ദിലീപുമായി പരിചയപ്പെട്ടതോടെയാണ് ശരതിന്റെ ജാതകം മാറിമറിയുന്നത്. ചെങ്ങമനാട് സ്വദേശിയായ, ദിലീപിന്റെ യു സി കോളേജിലെ സഹപാഠി ശരതിന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് ദിലീപുമായി പരിചയപ്പെടുന്നത്.

ഈ ബന്ധം ആത്മസൗഹൃദമായി വളരുകയായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും ആർക്കും മതിപ്പ് തോന്നിക്കുന്ന രീതിയിൽ സംസാരിക്കാൻ ഇയാൾക്ക് അറിയാം. ക്രമേണ ദിലീപിന്റെ ബിസിനസ് സംരഭങ്ങളിൽ ശരതും പങ്കാളിയായെന്നാണ് ഇരുവരുടെയും പൊതു സുഹൃത്തുക്കൾ പറയുന്നത്. പത്ത് വർഷം മുമ്പ് പുളിഞ്ചോട് കവലയിൽ സൂര്യ ഹോട്ടൽ ഉദ്ഘാടനം ചെയ്തത് ദിലീപായിരുന്നു. അങ്ങനെ ശരത് സൂര്യ ശരത് ആയി. അതിന് ശേഷം ഊട്ടിയിലും ഹോട്ടൽ തുറന്നു. ട്രാവൽസും ശരത് തുടങ്ങി. ടെമ്പോ ട്രാവലറാണ് ആദ്യം വാങ്ങിയത്. പിന്നെ ബസുകളും സ്വന്തമാക്കി. ഇന്ന് 25 ഓളം ടൂറിസ്റ്റ് ബസുകളും ഊട്ടിയിൽ സ്വന്തമായി റിസോർട്ടും ആലുവയിൽ ഹോട്ടലും ഇയാൾക്ക് സ്വന്തമായുണ്ട്. ഇപ്പോൾ താമസിക്കുന്നത് തോട്ടുംമുഖം കല്ലുങ്കൽ ലെയിനിലെ സൂര്യ എന്ന മാളികയിലാണ്.

ദിലീപിന്റെ ‘ദേ പുട്ട്’പോലുള്ള ഒരു സെലിബ്രിറ്റി ഹോട്ടൽ ആണ് ഇന്ന് സൂര്യയും. ദേശീയപാതയിലൂടെ കടന്നുപോകുന്ന രാഷ്ട്രീയ നേതാക്കളടക്കം പല പ്രമുഖരും സൂര്യ ഹോട്ടലിലെ സന്ദർശകരാണ്. ചില ദിവസങ്ങളിൽ ദിലീപിന്റെ വീട്ടിലേക്കുള്ള ഭക്ഷണവും ശരത്തിന്റെ ഹോട്ടലിൽ നിന്നാണ് എത്തിച്ചിരുന്നത്. ദിലീപ് അറസ്റ്റിലായപ്പോഴും വലകൈയായി ശരത് ഒപ്പമുണ്ടായിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചത് ഈ വി.ഐ.പിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ബാലചന്ദ്രകുമാർ നൽകിയ ടേപ്പിലെ ശബ്ദം ശരത്തിന്റേതാണോയെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. സാക്ഷി ശരത്തിനെ തിരിച്ചറിഞ്ഞെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. തെളിവ് നശിപ്പിച്ചതിനാണ് അറസ്റ്റ് എന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇയാളെ ആലുവ പൊലീസ് ക്ലബ്ബിൽ എത്തിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടത്തിയ ഗൂഢാലോചനയിൽ ശരത്തും പങ്കാളിയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here