ചേർത്തല മായിത്തറയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0

ആലപ്പുഴ∙ ചേർത്തല മായിത്തറയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മായിത്തറ ഭാഗ്യസദനത്തിൽ ഹരിദാസ് (78), ഭാര്യ ശ്യാമള (68) എന്നിവരെയാണ് വീടിനോടു ചേർന്നുള്ള ഷെഡിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. ദേഹത്ത് കേബിൾ ചുറ്റി സ്വയം ഷോക്കേൽപ്പിച്ചെന്നാണ് സംശയം. അർത്തുങ്കൽ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ബിഎസ്എൻഎൽ മുൻ ജീവനക്കാരനാണ് ഹരിദാസ്. മകൾ: ഭാഗ്യ.

LEAVE A REPLY

Please enter your comment!
Please enter your name here