കൊച്ചി: തൃക്കാക്കരയിലെ അരുൺകുമാറിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് പി.വി. ശ്രീനിജിൻ എംഎൽഎ. സിപിഎം ജില്ല കമ്മിറ്റി കൂടുന്നതിനു മുൻപായിരുന്നു നടപടി.
വിഷയത്തിൽ പാർട്ടി നേതൃത്വം ഇടപെട്ടതോടെ പോസ്റ്റ് പിൻവലിക്കുകയായിരുന്നുവെന്നാണ് സൂചന. തനിക്ക് അബദ്ധം പറ്റിയതാണെന്നാണ് ശ്രീനിജിന്റെ വിശദീകരണം.
തൃക്കാക്കരയിൽ അരുൺകുമാറാണ് എൽഡിഎഫ് സ്ഥാനാർഥിയാകുകയെന്ന് ബുധനാഴ്ച രാവിലെ ശ്രീനിജിൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നത്.