യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ടെന്ന് പരാതി; 22 മലയാളികള്‍ ഡൽഹി വിമാനത്താവളത്തിൽ കുടുങ്ങി

0

ഡല്‍ഹി: യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ടതോടെ ഡൽഹി വിമാനത്താവളത്തിൽ മലയാളികളായ 22 യാത്രക്കാർ കുടുങ്ങി. പുലർച്ചെ 5:45ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർഇന്ത്യാ വിമാനമാണ് യാത്രക്കാരെ കയറ്റാതെ പോയത്. യാത്രക്കാർ എത്താൻ വൈകിയെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. ബോഡിങ് പാസ് ലഭിച്ചവർക്കും യാത്ര ചെയ്യാൻ സാധിച്ചില്ലെന്നാണ് യാത്രക്കാരുടെ പരാതി.

പുലര്‍ച്ചെ 5.45ന് ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തെ കുറിച്ചാണ് പരാതി. പുലര്‍ച്ചെ രണ്ട് മണിക്ക് എത്തിയവര്‍ക്കു പോലും വിമാനത്തില്‍ കയറാന്‍ കഴിഞ്ഞില്ലെന്നാണ് പരാതി. എന്നാല്‍ യാത്രക്കാര്‍ വൈകി വന്നതുകൊണ്ടാണ് യാത്ര മുടങ്ങിയതെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ടിക്കറ്റിന്‍റെ പണം തിരിച്ചുനല്‍കുകയോ അടുത്ത വിമാനത്തില്‍ കയറാന്‍ അനുവദിക്കുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ആവശ്യം എയര്‍ഇന്ത്യ നിഷേധിച്ചു. ബഹളം വെച്ചാല്‍ സി.ആര്‍.പി.എഫിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യാത്രക്കാര്‍ പറയുന്നു. യാത്രക്കാരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here