സംസ്‌ഥാനത്ത്‌ 25 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക്‌ സാധ്യത

0

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 25 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക്‌ സാധ്യതയുള്ളതായി കേന്ദ്ര കാലവസ്‌ഥാവകുപ്പിന്റെ മുന്നറിയിപ്പ്‌.
റായലസീമയ്‌ക്കും സമീപപ്രദേശങ്ങള്‍ക്കും മുകളില്‍ സ്‌ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനമാണ്‌ മഴയ്‌ക്ക്‌ കാരണം.
നാളെ വരെ വടക്കന്‍ കേരള തീരങ്ങളിലും തെക്കന്‍ കര്‍ണാടക തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥയ്‌ക്കും സാധ്യതയുണ്ട്‌. ഈ ദിവസങ്ങളില്‍ കേരള – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന്‌ പോകരുത്‌. ലക്ഷദ്വീപ്‌ തീരത്ത്‌ തടസമില്ല. .

LEAVE A REPLY

Please enter your comment!
Please enter your name here