ബംഗാളി നടി പല്ലവി ഡേയെ കൊൽക്കത്തയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

0

കൊൽക്കത്ത∙ ബംഗാളി നടി പല്ലവി ഡേയെ കൊൽക്കത്തയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്ത് ഷാഗ്‍നിക്ക് ചക്രവർത്തിക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന ഫ്ലാറ്റിലാണു നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാഗ്‍നിക്ക് ചക്രവർത്തിയാണു വിവരം പൊലീസിൽ അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

ഞായറാഴ്ച സിഗരറ്റ് വാങ്ങാൻ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണു നടിയെ മരിച്ച നിലയിൽ കണ്ടതെന്ന് ഷാഗ്‍നിക് ചക്രവർത്തി പൊലീസിനോടു പറഞ്ഞു. പ്രാഥമിക പരിശോധനയിൽ ആത്മഹത്യയെന്നാണു നിഗമനമെന്ന് പൊലീസ് പറഞ്ഞു. ‘പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ‌ സ്ഥിരീകരണമുണ്ടാകൂ. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം നടത്തുകയാണ്’– അന്വേഷണ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു പറ‍ഞ്ഞു.

ഏപ്രിൽ 24നാണ് നടി ഫ്ലാറ്റ് വാടകയ്ക്കെടുത്തത്. തുടക്കം മുതൽ ഷാഗ്‍നിക്കും നടിക്കൊപ്പമാണു താമസം. ബംഗാളി സീരിയലുകളായ ‘അമി സിറാജർ ബിഗം’, ‘മൊന്‍ മനേ ന’ എന്നിവയിൽ അഭിനയിച്ചതോടെയാണ് പല്ലവി പ്രശസ്തയാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here