നീന്തൽക്കുളത്തിലേക്ക് എടുത്തു ചാടുന്ന കുഞ്ഞ്; ഒറ്റ കൈകൊണ്ട് മുറുകെ പിടിച്ച് അമ്മ, ഒഴിവായത് വൻ ദുരന്തം

0

കാക്കയ്ക്ക് തൻ കുഞ്ഞു പൊൻകുഞ്ഞ് എന്ന് നമ്മൾ കേട്ടിട്ടുണ്ട്. എത്ര വലുതായാലും അമ്മമാർക്കെന്നും മക്കൾ കുട്ടികൾ തന്നെ. എന്ത് വില കൊടുത്തും അവർ നമ്മുടെ ജീവൻ രക്ഷിക്കും. അങ്ങനെയൊരു അമ്മയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നീന്തൽക്കുളത്തിൽ വീണ കുഞ്ഞിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയിരിക്കുകയാണ് അമ്മ. ഒരു നിമിഷത്തെ വ്യത്യാസത്തിൽ കുഞ്ഞ് വലിയ അപകടത്തില്‍പ്പെടുമായിരുന്നു. ഒരുകൈകൊണ്ടാണ് അമ്മ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നത്.

‘ഈ വർഷത്തെ അമ്മ’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്. നീന്തൽക്കുളത്തിലേക്ക് ചാടിയ കുഞ്ഞിന്റെ ടീ ഷർട്ടിൽ ഞൊടിയിടയിൽ പിടിച്ചാണ് അമ്മ രക്ഷപ്പെടുത്തുന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് വിഡിയോ. ആയിരക്കണക്കിനാളുകൾ കമന്റുകളുമായി എത്തി. ‘സൂപ്പർ അമ്മ’ എന്നാണ് സമൂഹമാധ്യമങ്ങൾ ഈ അമ്മയെ വിശേഷിപ്പിക്കുന്നത്. കുഞ്ഞിന്റെ ജീവൻ രക്ഷിച്ച അമ്മ എന്ന രീതിയിലുള്ള കമന്റുകളും എത്തുന്നുണ്ട്.

‘ഞാൻ അമാനുഷികയായ ഒരു സ്ത്രീ അല്ല. പക്ഷേ, എല്ലാ അമ്മമാർക്കും അമാനുഷികമായ ഒരു ശക്തിയുണ്ട്. സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അവർ ചിലപ്പോൾ അമാനുഷികരാകും. അസാധ്യം എന്നായിരുന്നു വിഡിയോക്കു താഴെ വന്ന ഒരു കമന്റ്. മറ്റൊരു കമന്റ് ഇങ്ങനെ: ‘സ്പൈഡർ മാൻ യാഥാർഥ്യമാണെങ്കിലും ചിലപ്പോൾ ഒരു കുഞ്ഞിനെ ഇങ്ങനെ രക്ഷിക്കാൻ സാധിച്ചെന്നു വരില്ല.’– എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. അടുത്തിടെ ഒരു ട്രക്കിനു താഴെ നിന്നും കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന അമ്മയുടെ വിഡിയോയും വൈറലായിരുന്നു.

Leave a Reply