രാജ്യതലസ്ഥാനത്തുണ്ടായ തീപിടിത്തത്തിൽ 26 പേർ വെന്തുമരിച്ചു

0

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തുണ്ടായ തീപിടിത്തത്തിൽ 26 പേർ വെന്തുമരിച്ചു. ഡൽഹി മുണ്ട്ക മെട്രോ സ്റ്റേഷന് സമീപം മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 50 പേ​രെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി.
12 പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ഇ​വ​രെ സ​ഞ്ജ​യ് ഗാ​ന്ധി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.40നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​നാ​ണ് തീ​പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here