കൊടുങ്ങല്ലൂര്‍ ബൈപാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

0

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ബൈപാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ശ്രീനാരായണപുരം സ്വദേശി വിഷ്ണു, മാള പൂപ്പത്തി സ്വദേശി ആദിത്യന്‍ എന്നിവരാണ് മരിച്ചത്.

ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസ് സര്‍വീസ് റോഡില്‍ ടി.കെ.എസ് പുരം ക്ഷേത്രത്തിന് സമീപം രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. സര്‍വ്വീസ് റോഡിലേക്ക് കയറി വന്ന ബൈക്കും വടക്കുഭാഗത്ത് നിന്നും വരികയായിരുന്ന ഡ്യൂക്ക് ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

മരിച്ച ആദിത്യന്‍ മൂത്തകുന്നം പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥിയാണ്

LEAVE A REPLY

Please enter your comment!
Please enter your name here