പാലക്കാട്ടെ തുടർകൊലപാതകങ്ങളിലെ പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞുവെന്ന് എ.ഡി.ജി.പി വിജയ് സാഖറെ

0

പാലക്കാട്: പാലക്കാട്ടെ തുടർകൊലപാതകങ്ങളിലെ പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞുവെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സംഘങ്ങളായാണ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. എസ്.ഡി.പി.ഐ, ആർ.എസ്.എസ്, ബിജെപി ബന്ധമുള്ളവരാണ് ഇരു കേസുകളിലേയും പ്രതികളെന്ന് വിജയ് സാഖറെ വ്യക്തമാക്കി.

സുബൈർ വധക്കേസിലെ പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞു. ഇതുവരെ മൂന്ന് പേർക്കാണ് കേസിൽ നേരിട്ട് പങ്കുള്ളത്. പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീനിവാസൻ കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.

പ്രതികളെക്കുറിച്ച് കൃത്യമായ സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. രണ്ടു പേരുടെ വിവരങ്ങളിൽ സ്ഥിരീകരണം ലഭിക്കാനുണ്ട്. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾ ഇപ്പോൾ ഒളിവിലാണ്. ഇവർ ഉടൻ പിടിയിലാകുമെന്നും വിജയ് സാഖറെ കൂട്ടിച്ചേർത്തു.

Leave a Reply