വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഈ വർഷം ഡിസംബറിൽ ആദ്യ കപ്പൽ എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

0

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഈ വർഷം ഡിസംബറിൽ ആദ്യ കപ്പൽ എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. പദ്ധതി പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.

തു​റ​മു​ഖ നി​ർ​മാ​ണം അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​രു​ന്ന മ​ൺ​സൂ​ൺ കാ​ല​ത്ത് ക​ട​ൽ പ്ര​ക്ഷു​ബ്ധ​മ​ല്ലാ​ത്ത മു​ഴു​വ​ൻ സ​മ​യ​ങ്ങ​ളി​ലും ബ്രേ​ക്ക് വാ​ൾ നി​ർ​മാ​ണം തു​ട​രും. നി​ല​വി​ൽ 18 ബാ​ർ​ജു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ദേ​ശീ​യ പാ​ത​യി​ലെ ജം​ഗ്ഷ​ൻ വി​ക​സ​നം ഡെ​പ്പോ​സി​റ്റ് വ​ർ​ക്കാ​യി നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി ഏ​റ്റെ​ടു​ത്തു പൂ​ർ​ത്തി​യാ​ക്കും. ഇ​തി​ന്‍റെ ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

റെ​യി​ൽ​വേ ലൈ​നി​ന്‍റെ ഡി​പി​ആ​റി​നും അം​ഗീ​കാ​ര​മാ​യി. പു​തി​യ എ​ട്ട് മൈ​നു​ക​ളി​ൽ നി​ന്നു ക​ല്ല് ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. തു​റ​മു​ഖ അ​നു​ബ​ന്ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 26 ഹെ​ക്ട​ർ ഭൂ​മി​ക്ക് പാ​ഡി-​വെ​റ്റ്ലാ​ൻ​ഡ് ക്ലി​യ​റ​ൻ​സ് ല​ഭി​ച്ചു. തു​റ​മു​ഖ​ത്തി​ന്‍റെ അ​നു​ബ​ന്ധ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ​ക്ക് ഇ​ത് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ശ്രീ​ല​ങ്ക​യി​ലെ പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ൽ ബ​ല​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ച് തു​റ​മു​ഖ നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ലെ​ത്തി​ക്കാ​ൻ തീ​വ്ര​ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply