അഫ്ഗാനിസ്ഥാനിലെ മസാർ ഇ ഷരീഫ് സിറ്റി മോസ്കിലുണ്ടായ സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു

0

കാബൂൾ: അഫ്ഗാനിസ്ഥാനിലെ മസാർ ഇ ഷരീഫ് സിറ്റി മോസ്കിലുണ്ടായ സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ടാ‌യിരുന്നു സ്ഫോടനം. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് ആശുപത്രികളിൽനിന്ന് ലഭിക്കുന്ന സൂചന. തലസ്ഥാനമായ കാബൂളിലും കുണ്ടുസ് പ്രവിശ്യയിലും ഇന്നലെ സ്ഫോടനങ്ങൾ ഉണ്ടായി. കാബൂൾ സ്ഫോടനത്തിൽ രണ്ടു കുട്ടികൾക്കു പരിക്കേറ്റു. കുണ്ടുസിൽ നാലുപേരാണ് കൊല്ലപ്പെട്ടത്. എട്ടുപേർക്കു പരിക്കേറ്റു.

ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ഒ​​​​​രു സം​​​​​ഘ​​​​​ട​​​​​ന​​​​​യും ഏ​​​​​റ്റെ​​​​​ടു​​​​​ത്തി​​​​​ട്ടി​​​​​ല്ല. മൂ​​​​ന്നു​​​​ദി​​​​വ​​​​സം മു​​​​ന്പ് കാ​​​​ബൂ​​​​ളി​​​​ൽ സ്കൂ​​​​ളി​​​​ലും വി​​​​ദ്യാ​​​​ഭ്യാ​​​​സ കേ​​​​ന്ദ്ര​​​​ത്തി​​​​ലു​​​​മു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ളി​​​​ൽ ആ​​​​റ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. 24 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

Leave a Reply