ആധാർ കാർഡിൽ പേരിന് പകരം ‘ബേബി ഫൈവ് ഓഫ് മധു’ എന്ന്, കുട്ടിക്ക് സ്കൂൾ പ്രവേശനം നിഷേധിച്ചു

0

ഒരു ഇന്ത്യക്കാരനെ സംബന്ധിച്ച് ആധാർ കാർഡ് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. രാജ്യത്ത് മിക്ക ഔദ്യോ​ഗികകാര്യങ്ങൾ നടക്കണമെങ്കിലും ആധാർ കാർഡ് കൂടിയേ തീരൂ. എന്നാൽ, പലപ്പോഴും ആധാർ കാർഡിലെ വിവരങ്ങളിൽ ചില പ്രശ്നങ്ങളുണ്ടാവാറുണ്ട്. ഇതോടെ കാര്യങ്ങൾ നടക്കാൻ ഓടിനടക്കേണ്ടുന്ന അവസ്ഥയും വരും.

ഇവിടെ, ഉത്തർ പ്രദേശിൽ ആധാർ കാർഡിലെ വിചിത്രമായ പേര് കാരണം കുട്ടിക്ക് സർക്കാർ സ്കൂളിൽ പ്രവേശനം നിഷേധിച്ചു. ആധാർ കാർഡിൽ അവളുടെ പേരിന് പകരം ‘ബേബി ഫൈവ് ഓഫ് മധു’എന്നാണ് രേഖപ്പെടുത്തിയിരുന്നത് എന്ന് അധികൃതർ തിങ്കളാഴ്ച പറഞ്ഞു. അതുപോലെ കാർഡിൽ ആധാർ നമ്പറും ഉണ്ടായിരുന്നില്ല.

ശനിയാഴ്ച ബിൽസിയിലെ റായ്പൂർ ഗ്രാമവാസിയായ ദിനേശ് തന്റെ മകൾ ആരതിക്ക് പ്രവേശനം ലഭിക്കുന്നതിനായി പ്രൈമറി സ്‌കൂളിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഏകതാ വർഷ്‌ണി എന്ന അധ്യാപിക അവർക്ക് പ്രവേശനം നിഷേധിച്ചതായി അധികൃതർ പറയുന്നു. ആധാർ കാർഡ് ശരിയാക്കാൻ അധ്യാപിക ദിനേശനോട് ആവശ്യപ്പെട്ടു.

പോസ്റ്റോഫീസുകളിലും ബാങ്കുകളിലും ആധാർ കാർഡുകൾ തയ്യാറാക്കുന്നുണ്ട്. അശ്രദ്ധമൂലമാണ് പിഴവ് സംഭവിച്ചത്. ബാങ്ക്, പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കും. അശ്രദ്ധമായി കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് ദീപ രഞ്ജൻ പറഞ്ഞു.

ഏതായാലും, ആധാർ കാർഡിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here