കള്ളുഷാപ്പുകളുടെ ലൈസൻസ് പുതുക്കാൻ ഷാപ്പുടമകളിൽ നിന്ന് വാങ്ങുന്നത് പതിനായിരങ്ങൾ; കണ്ണൂരിലെ എക്സൈസ് ഓഫീസിൽ വിജിലൻസ് റെയ്ഡിന് പിന്നാലെ കൂട്ട സസ്പെൻഷൻ

0

കണ്ണൂർ: വിജിലൻസ് റെയ്ഡിന് പിന്നാലെ കണ്ണൂരിലെ എക്സൈസ് ഓഫീസിൽ കൂട്ട സസ്പെൻഷൻ. റെയ്ഡിൽ ഫയലുകൾക്കിടയിൽ നിന്ന് പണം കണ്ടെത്തിയതിനെ തുടർന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ ഉദ്യോഗസ്ഥർക്കെതിരെയാണ് വകുപ്പുതല നടപടി. മാനേജർ എം ദിലീപ് ഉൾപ്പെടെ 5 പേർക്കാണ് സസ്പെൻഷൻ.

കള്ള് ഷാപ്പുകളുടെ ലൈസൻസ് പുതുക്കുന്നതിനായി ഷാപ്പുടമകളുടെ കയ്യിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ പണം വാങ്ങുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. കുറ്റക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വകുപ്പുതല നടപടി എടുത്തത്. മാർച്ച് 31 ന് വിജിലൻസ് നടത്തിയ റെയ്ഡിലാണ് രജിസ്റ്ററുകൾ സൂക്ഷിക്കുന്ന റെക്കോഡ് റൂമിൽ നിന്നും 15500 രൂപ കണ്ടെത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here