കോട്ടയത്ത് വാഹനാപകടത്തിൽപ്പെട്ട് എസ് ഐക്ക് ദാരുണാന്ത്യം; സജിയുടെ മരണം ബൈക്കും ട്രാവലറും കൂട്ടിയിടിച്ച്

0

കോട്ടയം : കോട്ടയത്ത് വാഹനാപകടത്തിൽപ്പെട്ട് എസ് ഐ ക്ക് ദാരുണാന്ത്യം. വെള്ളൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടിവി പുരം സ്വദേശി സജി (54) ആണ് മരിച്ചത്. വൈക്കം തലയോലപ്പറമ്പിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സജിയുടെ ബൈക്കും എതിർ ദിശയിൽ വന്ന ടെമ്പോ ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഇടിയുടെ ആഘാതത്തിൽ ട്രാവലർ 10 അടി താഴ്ചയിലേക്ക് മറിഞ്ഞു. പരിക്കേറ്റ ട്രാവലർ ഡ്രൈവർ ശ്യാമിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here