സൂപ്പർ ഹീറോ` സൂര്യ; സിനിമാ ചിത്രീകരണത്തിനായി നിർമ്മിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് വിട്ടു നൽകി നടൻ സൂര്യ

0

ചെന്നൈ: പുതിയ ചിത്രത്തിനായി നിർമ്മിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് വിട്ടുനൽകി നടൻ സൂര്യ. ചിത്രീകരണത്തിനായി നിർമ്മിച്ച വീടുകൾ പിന്നീട് നശിപ്പിച്ച് കളയുകയാണ് പതിവ്. എന്നാൽ വീടുകൾ നശിപ്പിച്ച് കളയാതെ മത്സ്യത്തൊഴിലാളികൾക്ക് വിട്ടു നൽകുകയായിരുന്നു. ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. ഷൂട്ടിംഗ് പൂർത്തിയായാൽ സെറ്റ് പൊളിച്ചു കളയാറാണ് പതിവ്. എന്നാൽ വീടില്ലാത്ത മത്സ്യത്തൊഴിലാളികളെ കണ്ടെത്തി അവർക്ക് വീടുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.

കടലിനെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിനായി കന്യാകുമാരിയിൽ വലിയ ഗ്രാമം തന്നെ നിർമ്മാതാക്കൾ സൃഷ്ടിച്ചിരുന്നു. സെറ്റിൽ നിർമ്മിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമായി നിൽകാൻ സൂര്യ തന്നെയാണ് തീരുമാനിച്ചത്. വൻ ചെലവിൽ നിർമ്മിച്ച സെറ്റാണ് താരം ആവശ്യക്കാർക്കായി നൽകിയത്. സൂര്യയുടെ നല്ല മനസിനെ പ്രകീർത്തിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

സംഭവം ചർച്ചയായതോടെ യഥാർത്ഥ ഹീറോയെന്നാണ് സൂര്യയെ സോഷ്യൽ മീഡിയ വിശേഷിപ്പിച്ചത്. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയുടെ പിതാവ് നടൻ ശിവകുമാർ സ്ഥാപിച്ച അഗരം ഫൗണ്ടേഷനിലൂടെ നിരവധി സഹായങ്ങൾ സൂര്യ നൽകുന്നുണ്ട്. സൂര്യ മാത്രമല്ല സഹോദരൻ കാർത്തിയും ഭാര്യ ജ്യോതികയും സംഘടനയുടെ സജീവപ്രവർത്തകരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here