മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തെ മുഴപ്പിലങ്ങാട് സില്‍വര്‍ ലൈന്‍ കല്ലിടലിന് എതിരെ പ്രതിഷേധം

0

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തെ മുഴപ്പിലങ്ങാട് സില്‍വര്‍ ലൈന്‍ പദ്ധതി കല്ലിടലിന് എതിരെ പ്രതിഷേധം. ജനവാസ മേഖലയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ വീട്ടുകാര്‍ സ്ഥലത്തില്ലായിരുന്നു.

ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നാലെ വീട്ടുകാര്‍ തിരികെയെത്തി. കല്ലിടാന്‍ സമ്മതിക്കില്ലെന്ന് വീട്ടുകാരും നിലപാട് വ്യക്തമാക്കി.  കല്ലിടാന്‍ വരുന്നകാര്യം മുന്‍കൂട്ടി അറിയിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

മുന്‍കൂട്ടി അറിയിക്കാന്‍ പറ്റില്ലെന്നാണ് എത്തിയ ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണ് എത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here