നോക്കാൻ ആരുമില്ല; പത്ത് വയസ്സുകാരി സ്കൂളിലെത്തുന്നത് കുഞ്ഞനുജത്തിയുമായി; മെയ്നിങ്സിൻലു എന്ന പെൺകുട്ടിയുടെ നൊമ്പരപ്പെടുത്തുന്ന കഥ ഇങ്ങനെ

0

നോക്കാൻ ആരുമില്ല; പത്ത് വയസ്സുകാരി സ്കൂളിലെത്തുന്നത് കുഞ്ഞനുജത്തിയുമായി; മെയ്നിങ്സിൻലു എന്ന പെൺകുട്ടിയുടെ നൊമ്പരപ്പെടുത്തുന്ന കഥ ഇങ്ങനെ

രാവിലെ സ്‌കൂളിൽ പോയി പഠിച്ചും രാത്രി കാലങ്ങളിൽ അധ്വാനിച്ചും കുടുംബം നോക്കുന്ന ധാരാളം വിദ്യാർത്ഥികൾ നമുക്ക് ചുറ്റും ഉണ്ട്. വീട്ടിലെ കഷ്ടപ്പാടും ദാരിദ്ര്യവും കാരണം വിദ്യാഭ്യാസം മുഴുവൻ ആക്കാതെ ഉപേക്ഷിക്കേണ്ടി വന്നവരും ഒരുപാടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്ന ഒരു ഒരു പത്ത് വയസുകാരിയാണ് ഇപ്പോൾ സമൂഹമാധ്യങ്ങളിലെ ചർച്ച.

കുഞ്ഞനുജത്തിയെ ക്ലാസ്മുറിയിൽ കൊണ്ടുവന്ന് പരിപാലിക്കുന്നതോടൊപ്പം പഠനം മുന്നോട്ട് കൊണ്ടുപോകുന്ന ഈ സഹോദരിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്. മണിപ്പൂരിലുള്ള മെയ്‌നിങ്‌സിൻലു പാമേയ് എന്ന പെൺകുട്ടിയാണ് തന്റെ അനുജത്തിയെ ക്ലാസിൽ എത്തിച്ചത്. അവരുടെ മാതാപിതാക്കൾ പാടത്ത് പണിയെടുക്കാൻ പോയതോടെ വീട്ടിൽ കുഞ്ഞിനെ നോക്കാൻ ആരുമില്ലാതായി. ഇത് കണ്ട സഹോദരി കുഞ്ഞിനെ തന്നോടൊപ്പം സ്‌കൂളിലേക്ക് എടുത്തു.

ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ മറുപടിയുമായി സംസ്ഥാന മന്ത്രിയും രംഗത്തെത്തി. ബിജെപി മന്ത്രി ബിസ്വജിത്ത് സിംഗാണ് കുട്ടിയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. വിദ്യാഭ്യാസത്തോടുള്ള ആത്മസമർപ്പണമാണ് വീഡിയോയിലൂടെ കാണാൻ സാധിക്കുന്നത് എന്ന് മന്ത്രി കുറിച്ചു.

തുടർന്ന് മന്ത്രി, കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെടുകയും പെൺകുട്ടിയുടെ വിദ്യാഭ്യാസ ചെലവ് മുഴുവൻ ഏറ്റെടുക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. രാജ്യത്തിന് കരുത്തേകുന്ന കുട്ടികളുടെ അർപ്പണബോധത്തിന് മുന്നിൽ നാം ഒന്നുമല്ലാതാക്കുന്നു എന്നും മന്ത്രി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here