കൊച്ചി മെട്രോ കുട്ടികൾക്കായി സമ്മര്‍ ക്യാമ്പ് ആരംഭിച്ചു

0

വേനലവധി കുട്ടികള്‍ക്ക് ആഘോഷമാക്കാന്‍ കൊച്ചി മെട്രോ സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് ആരംഭിച്ചു. ഡിസ്കവർ 2022 എന്ന പേരിൽ 30 ദിവസത്തെ സമ്മർ ക്യാമ്പിനാണ് തുടക്കമായത്. മെയ് 19 വരെ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കൊച്ചി മെട്രോ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനിൽ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്യാമ്പ്.

ആസ്റ്റര്‍ മെഡിസിറ്റി, സഹൃദയ വെല്‍ഫെയര്‍ സര്‍വീസസ്, ചൈല്‍ഡ് ലൈന്‍ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. അഞ്ച് മുതല്‍ 14 വരെ പ്രായമുള്ളവർക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് . പെയ്ന്റിംഗ്, ഡാന്‍സ്, മ്യൂസിക് എന്നിവയിലാണ് ക്ലാസുകള്‍.

Leave a Reply