കെ​എ​സ്ആ​ർ​ടി​സി പ്രതിസന്ധിയുടെ നടുക്കടലിൽ; ശ​മ്പ​ള​വി​ത​ര​ണം മു​ട​ങ്ങി

0

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ശ​മ്പ​ള വി​ത​ര​ണം മു​ട​ങ്ങി. വ​രു​മാ​ന​ത്തി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​ന്ധ​ന​ത്തി​നാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ലാ​ണ് കെ​എ​സ്ആ​ര്‍​ടി​സി വലിയ പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയത്.

മാസം 30 കോടി രൂപയിൽ കൂടുതൽ കെഎസ്ആർടിസിക്കു നൽകാനാവില്ലെന്നാണ് ധനവകുപ്പിന്‍റെ നിലപാട്. എന്നാൽ, കെഎസ്ആർടിസിക്കു ശന്പളത്തിനു തന്നെ 70 കോടിയിലേറെ രൂപ മാസം വേണം.

ദിനംപ്രതിയുള്ള വരുമാനം ശരാശരി അഞ്ചു കോടിയാണ്. എന്നാൽ, ഇന്ധനവില കുതിച്ചുകയറിയതോടെ വരുമാനത്തിന്‍റെ ഗണ്യമായ ഭാഗം ഡീസൽ വാങ്ങാൻ ചെലവഴിക്കേണ്ടി വരുന്നുണ്ട്.

അതിനൊപ്പം വായ്പകളുടെ തിരിച്ചടവു കൂടിയാകുന്പോൾ ശന്പളം കൊടുക്കാൻ പണം മാറ്റിവയ്ക്കാനില്ലാത്ത അവസ്ഥയിലാണ്. ആയിരം കോടിയാണ് ബജറ്റിൽ കെഎസ്ആർടിസിക്കായി ഒരു വർഷത്തേക്ക് അനുവദിച്ചിരിക്കുന്നത്. ഇതിന്‍റെ വലിയൊരു ഭാഗം പെൻഷൻ നൽകാനാണ് മാറ്റിവയ്ക്കുന്നത്. ബാക്കിയുള്ളതിൽനിന്നാണ് 30 കോടി വീതം മാസം നൽകുന്നത്.

അതേസമയം, പ്ര​തി​സ​ന്ധി തു​ട​ര്‍​ന്നാ​ല്‍ ലേ ​ഓ​ഫ് വേ​ണ്ടി​വ​രു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആന്‍റ​ണി രാ​ജു കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. എ​ന്നാ​ല്‍ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രെ യൂ​ണി​യ​നു​ക​ള്‍ രം​ഗ​ത്തെ​ത്തി. ഇതു ഇടതുപക്ഷത്തിന്‍റെ പ്രഖ്യാപിത നയത്തിനു വിരുദ്ധമാണെന്നാണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.

ഇ​ന്ധ​ന​വി​ല വ​ര്‍​ധന​മൂ​ലം കെ​എ​സ്ആ​ര്‍​ടി​സി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ഇ​ങ്ങ​നെ പോ​യാ​ൽ ലേ ​ഓ​ഫ് വേ​ണ്ടി വ​രു​മെ​ന്നു​മാ​യി​രു​ന്നു ഗ​താ​ഗ​ത​മ​ന്ത്രി പ​റ​ഞ്ഞ​ത്. ഇ​നി​യു​ള്ള മാ​സ​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യി ശ​മ്പ​ളം കൊ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞേ​ക്കി​ല്ലെ​ന്നും ഗ​താ​ഗ​ത​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here