കെ ​റെ​യി​ൽ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ ബി​ഷ​പ്; പ​രാ​മ​ർ​ശം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് വേ​ദി​യി​ൽ

0

ക​ണ്ണൂ​ർ: കെ ​റെ​യി​ല്‍ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെന്നു ക​ണ്ണൂ​ര്‍ ബി​ഷപ് ഡോ. ​അ​ല​ക്‌​സ് വ​ട​ക്കും​ത​ല. സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് വേ​ദി​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. കെ റെയിൽ സംബന്ധിച്ച കെ​സി​ബി​സി നി​ല​പാ​ടി​ല്‍ എ​ല്ലാം വ്യ​ക്ത​മാ​ണെ​ന്നും ബി​ഷപ് ചൂ​ണ്ടി​ക്കാ​ട്ടി.

ക​ണ്ണൂ​രി​ല്‍ ന​ട​ക്കു​ന്ന സി​പി​എം 23-ാം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​ത്യേ​കം ക്ഷ​ണി​താ​വാ​യാ​ണ് ബി​ഷപ് എ​ത്തി​യ​ത്. സി​നി​മാ താ​ര​ങ്ങ​ളാ​യ ഹ​രി​ശ്രീ അ​ശോ​ക​ന്‍, മ​ധു​പാ​ല്‍, ഗാ​യി​ക സ​യ​നോ​ര തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ല്‍ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി സം​ബ​ന്ധി​ക്കു​ന്നു​ണ്ട്.

കെ റെയിൽ നടപ്പാക്കുന്നതിനു മുന്പ് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നു ദീപികയിൽ എഴുതിയ ലേഖനത്തിലൂടെ കെസിബിസി ആവശ്യപ്പെട്ടിരുന്നു. കെ റെയിലിനെതിരേ വൻ ബഹുജനപ്രക്ഷോഭം ശക്തമായ സാഹചര്യത്തിലായിരുന്നു കെസിബിസിയുടെ നിലപാട് വ്യക്തമാക്കൽ.

പദ്ധതിക്കു വേണ്ടി നേരത്തെ മോഹന വാഗ്ദാനങ്ങൾ നൽകി കുടിയിറക്കപ്പെട്ട പലരും പതിറ്റാണ്ടുകൾക്കു ശേഷവും വേണ്ടത്ര നഷ്ടപരിഹാരമോ പകരം സംവിധാനങ്ങളോ ലഭിക്കാതെ കഷ്ടപ്പെടുന്നതും കെസിബിസി ചൂണ്ടിക്കാട്ടിയിരുന്നു. ഈ നയമാണ് കണ്ണൂർ ബിഷപ് ഇപ്പോൾ സിപിഎമ്മിന്‍റെ പാർട്ടി കോൺഗ്രസ് വേദിയിൽ തന്നെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here