ബഹിരാകാശത്ത് നിന്നുള്ള ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിന്‍റെ ചിത്രങ്ങള്‍ വൈറല്‍

0


ഹിജ്റ വര്‍ഷ പ്രകാരം ഇത് ഒമ്പതാം മാസമായ റമദാന്‍ മാസമാണ്. ഇസ്ലാം മത വിശ്വാസ പ്രകാരം ഏറ്റവും പുണ്യമുള്ള മാസമാണ് റമദാന്‍. ഇസ്ലാം മതപ്രകാരം പഞ്ചസ്തംഭങ്ങളിലൊന്നും നാലാമത്തെതുമായ വ്രതാനുഷ്ഠാനം റമദാന്‍ മാസത്തിലാണ്. ലോകമെങ്ങും വ്രതാനുഷ്ഠാനങ്ങളില്‍ മുഴുകുന്ന ഈ റമദാന്‍ മാസത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പള്ളിയും ഇസ്ലാമിലെ ഏറ്റവും പുണ്യസ്ഥലവുമായ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിന്‍റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്. ആ ചിത്രങ്ങളുടെ പ്രത്യേക അവ ബഹിരാകാശത്ത് നിന്ന് ഏടുത്തിട്ടുള്ളതാണെന്നാണ്. ബഹിരാകാശത്ത് നിന്ന് ഏറ്റവും കൂടുതൽ ഫോട്ടോ എടുത്തത് സൗദി അറേബ്യയിലെ മക്കയിലെ ഗ്രാൻഡ് മോസ്‌ക് അൽ ഹറമാണ്. 12 ഹെക്ടറില്‍ വ്യാപിച്ച് കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പള്ളിയും ഇസ്ലാമിലെ ഏറ്റവും പുണ്യസ്ഥലവുമാണ് ഇത്. 300 മില്യൺ ദിർഹം ചെലവിലാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്.

ബഹിരാകാശത്തെ ആദ്യത്തെ ഏമറൈറ്റ് പൗരനായ (എമിറാത്തി) ബഹിരാകാശ സഞ്ചാരിയായ ഹസ്സ അൽ മൻസൂരി 2019 ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിച്ച സമയത്ത് പള്ളിയുടെ ഒരു ചിത്രം പകര്‍ത്തുകയും അത് തന്‍റെ സാമൂഹിക മാധ്യമം വഴി അദ്ദേഹം പങ്കിട്ടു.

“ഐ‌എസ്‌എസിൽ നിന്നുള്ള മക്കയുടെ അവിശ്വസനീയമായ ചിത്രം,” അദ്ദേഹം തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഖലീഫസാറ്റ്, യുഎഇയുടെ ആഭ്യന്തരമായി നിർമ്മിച്ച ആദ്യത്തെ ഉപഗ്രഹം, 2018-ൽ വിക്ഷേപിച്ചതുമുതൽ യുഎഇയിലെയും സൗദി അറേബ്യയിലെയും നിരവധി പള്ളികളുടെ ചിത്രങ്ങളാണ് പകർത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here