മൂവാറ്റുപുഴ ജപ്തി: അജേഷിന്റെ ലോൺ ഫയൽ ക്ലോസ് ചെയ്തു; പണം വേണ്ടെങ്കിൽ മറ്റാർക്കെങ്കിലും നൽകും: യൂണിയൻ

0

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജപ്തി വിവാദത്തിൽ വിശദീകരണവുമായി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ എറണാകുളം ജില്ലാ സെക്രട്ടറി സി പി അനിൽ. അജേഷിന്റെ വായ്പയിലേക്ക് അടച്ച പണം തിരിച്ചെടുക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടില്ലെന്ന് സി പി അനിൽ പറഞ്ഞു. ബാങ്ക് ജീവനക്കാർ സ്വരൂപിച്ച പണം അടച്ചതോടെ ലോൺ ഫയൽ ക്ലോസ് ചെയ്തെന്നും ഇനി ആ ലോണിന് മുകളിൽ ഒരു നടപടിയും സാധിക്കില്ലെന്നും അനിൽ വ്യക്തമാക്കി. അതേസമയം അജേഷിന് യൂണിയൻറെ പണം വേണ്ടെങ്കിൽ തുക യൂണിയൻ അക്കൗണ്ടിലേക്ക് തിരിച്ചടയ്ക്കാമെന്നും സിപി അനിൽ പറഞ്ഞു.

മൂവാറ്റുപുഴ ജപ്തി വിഷയത്തിൽ അജേഷിനായി സ്വരൂപിച്ച് ബാങ്കിലടച്ച പണം തിരിച്ചെടുക്കാൻ ബാങ്ക് ജീവനക്കാർക്ക് നിർദ്ദേശം നൽകിയതായി നേരത്തെ വാർത്ത വന്നിരുന്നു. അജേഷ് സഹായം നിരസിച്ച സാഹചര്യത്തിൽ അടച്ച പണം തിരിച്ചെടുക്കാൻ ബാങ്ക് ജീവനക്കാരോട് കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നിർദേശം നൽകിയെന്നായിരുന്നു വാർത്ത. ഇത്തരമൊരു നിർദ്ദേശം നൽകിയില്ലെന്നാണ്

സഹായം വേണ്ടെന്ന് വെച്ചത് അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് സി പി അനിൽ പറഞ്ഞു. അതിനപ്പുറത്തേക്ക് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വായ്പാ തുക പിരിവിട്ടെടുത്ത് തിരിച്ചെടുക്കുകയായിരുന്നു ഇന്നലെ ബാങ്ക് ജീവനക്കാർ ചെയ്തത്. എന്നാൽ ഈ തുക വേണ്ടെന്ന് അജേഷ് നിലപാട് അറിയിച്ചതോടെയാണ് തുക പിൻവലിക്കേണ്ടി വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here