കീഴടങ്ങിയില്ലെങ്കിൽ വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കും; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾക്ക് മുന്നറിയിപ്പ് നൽകി യുപി പോലീസ്

0

ലക്‌നൗ : യുപിയിൽ ഗുണ്ടാരാജുകൾക്ക് പേടിസ്വപ്‌നമായി യോഗിയുടെ പോലീസ്. പീഡനക്കേസിൽ പ്രതികളായ രണ്ട് പേരോട് കീഴടങ്ങാൻ പോലീസ് നിർദ്ദേശിച്ചു. കീഴടങ്ങിയില്ലെങ്കിൽ വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. യോഗി ആദിത്യനാഥ് രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരത്തിൽ ഏറിയതോടെ കുറ്റവാളികളെ സംസ്ഥാനത്ത് നിന്നും പൂർണമായും തുടച്ച് നീക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ചിൽക്കാന ഗ്രാമത്തിലെ രണ്ട് പേർ ചേർ കഴിഞ്ഞയാഴ്ചയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. പിന്നാലെ പ്രതികൾ ഒളിവിൽ പോയി. ഒരാഴ്ച നീണ്ട അന്വേഷണം പോലീസ് നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. ഈ സാഹചര്യത്തിലാണ് കീഴടങ്ങാൻ നിർദ്ദേശിച്ചത്. എന്നിട്ടും പ്രതികൾ പുറത്ത് വരാനോ നിയമനടപടി നേരിടാനോ തയ്യാറാകാത്തതിനെ തുടർന്നാണ് വീട് പൊളിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയത്.

യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിൽ ഏറിയ ഭയത്തിലാണ് കുറ്റവാളികൾ. യോഗിയെ അധികാരത്തിൽ തിരിച്ചെത്തി രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ തന്നെ 50 കുറ്റവാളികളാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കീഴടങ്ങിയത്. ‘ഞാൻ കീഴടങ്ങുകയാണ്’ എന്ന പ്ലക്കാർഡുകളുമായാണ് കുറ്റവാളികൾ പോലീസ് സ്റ്റേഷനിലേക്ക് എത്തുന്നത്. ‘ദയവായി ആക്രമിക്കരുത്’ എന്നും പ്ലക്കാർഡിൽ എഴുതിയിട്ടുണ്ട്.

Leave a Reply