ഏറ്റുമാനൂര്‍-കോട്ടയം സെക്ഷനില്‍ റെയില്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള 4 ട്രെയിനുകള്‍ വഴി തിരിച്ചുവിടും

0

കൊച്ചി: ഏറ്റുമാനൂര്‍-കോട്ടയം സെക്ഷനില്‍ റെയില്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള 4 ട്രെയിനുകള്‍ വഴി തിരിച്ചുവിടും. നാളെ മാത്രമാണ്‌ നിയന്ത്രണം. സെക്കന്തരാബാദ്‌-തിരുവനന്തപുരം ശബരി എക്‌സ്‌പ്രസ്‌ (17230), മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്‌പ്രസ്‌ (16649), കന്യാകുമാരി-പൂനെ ഡെയ്‌ലി എക്‌സ്‌പ്രസ്‌ (16382), തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള സൂപ്പര്‍ഫാസ്‌റ്റ്‌ (12625) ട്രെയിനുകളാണ്‌ എറണാകുളം ടൗണിനും കായംകുളം ജങ്‌ഷനുമിടയില്‍ വഴിതിരിച്ചുവിടുക. ഈ ട്രെയിനുകള്‍ക്ക്‌ എറണാകുളം ജങ്‌ഷന്‍ (സൗത്ത്‌), ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്‌ എന്നീ സ്‌റ്റേഷനുകളില്‍ അധിക സ്‌റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here