കായംകുളം താപനിലയത്തില്‍ 22 മെഗാവാട്ട്‌ ഫ്‌ളോട്ടിങ്‌ സോളാര്‍ പദ്ധതി നാളെ മൂന്നിന്‌ മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി ഉദ്‌ഘാടനം ചെയ്യും

0

ഹരിപ്പാട്‌: കായംകുളം താപനിലയത്തില്‍ 22 മെഗാവാട്ട്‌ ഫ്‌ളോട്ടിങ്‌ സോളാര്‍ പദ്ധതി നാളെ മൂന്നിന്‌ മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി ഉദ്‌ഘാടനം ചെയ്യും. 350 മെഗാവാട്ട്‌ നാഫ്‌ത അധിഷ്‌ഠിത ഗ്യാസ്‌ പവര്‍ പ്ലാന്റാണ്‌ എന്‍.ടി.പി.സിയുടേത്‌.
വില വര്‍ധിച്ചതിനെത്തുടര്‍ന്ന്‌ നാഫ്‌ത ഉപയോഗിച്ചുള്ള വൈദ്യുതോല്‍പാദനം എന്‍.ടി.പി.സി നിര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ഫ്‌ളോട്ടിങ്‌ സോളാര്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്‌. ഹരിത ഊര്‍ജം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എന്‍.ടി.പി.സി 92 മെഗാവാട്ട്‌ ഫ്‌ളോട്ടിങ്‌ സോളാര്‍ പദ്ധതിയാണ്‌ നിര്‍മിക്കുന്നത്‌.
2019 ലാണ്‌ നിര്‍മാണം ആരംഭിച്ചത്‌. ആദ്യ ഘട്ടമായ 22 മെഗാവാട്ടിന്റെ ഉദ്‌ഘാടനമാണ്‌ നാളെ നടക്കുന്നത്‌. എ.എം. ആരിഫ്‌ എം.പി, എം.എല്‍.എമാരായ രമേശ്‌ ചെന്നിത്തല, യു.പ്രതിഭ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply