ഡൽഹി രോഹിണി കോടതിയിൽ വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തത് അഭിഭാഷകനും കക്ഷിയും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന്; അന്വേഷണം പ്രഖ്യാപിച്ചു

0

ന്യൂഡൽഹി: ഡൽഹിയിലെ രോഹിണി കോടതിയിൽ വെടിവെപ്പ്. ഗേറ്റിന് മുന്നിൽ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിയുതിർത്തത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

രാവിലെ 9.40ഓടെ രണ്ട് അഭിഭാഷകരുടെ കക്ഷികൾ തമ്മിൽ തർക്കമുണ്ടാകുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. സംഭവ സ്ഥലത്തേക്ക് കൂടുതൽ പേർ എത്തിയതോടെയാണ് പൊലീസ് ഉദ്യോഗസ്ഥൻ വെടിയുതിർത്തത് എന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

സംഭവം കോടതി നടപടികളെ ബാധിച്ചിട്ടില്ല. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Leave a Reply