ചൂട്‌ പടിയിറങ്ങുന്നു, ഏപ്രിലിന്റെ മടിയിലേക്ക്‌ മഴ പെയ്‌തിറങ്ങും, സംസ്‌ഥാനത്തിന്‌ ആശ്വാസമായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌

0

തിരുവനന്തപുരം: കൊടും ചൂടില്‍ വെന്തുരുകുന്ന സംസ്‌ഥാനത്തിനു ആശ്വാസമായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌.
വരും ദിവസങ്ങളില്‍ പകല്‍ സമയങ്ങളില്‍ പൊതുവെ സാധാരണയേക്കാള്‍ കുറവ്‌ താപനില അനുഭവപ്പെടാനാണ്‌ സാധ്യതയെന്നാണ്‌ മുന്നറിയിപ്പ്‌. ഇതിനു പുറമേ ഏപ്രിലില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാനും ചൂട്‌ കുറയാനും സാധ്യതയെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഏപ്രിലില്‍ സാധാരണ ലഭിക്കേണ്ട ശരാശരി മഴയുടെ അളവ്‌ 105.1 മില്ലിമീറ്ററാണ്‌. ഇതിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ്‌ മുന്നറിയിപ്പ്‌. മാര്‍ച്ചില്‍ 45 ശതമാനം അധികം വേനല്‍ മഴ ലഭിച്ചിരുന്നു.
കൂടാതെ അഞ്ചു വരെ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക്‌ സാധ്യതയുള്ളതായി കേന്ദ്ര കാലവസ്‌ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ട്‌. ഉച്ചയ്‌ക്ക്‌ രണ്ട്‌ മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത്‌ ഇടിമിന്നലിനു സാധ്യത കൂടുതലായതിനാല്‍. ഈ സമയത്ത്‌ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here