ആൽബർട്ട് വിൽസൺ ഫ്രം കൊടുവേലിപ്പടി
‘മിസ്റ്റർ ഇന്ത്യ കം മിസ്റ്റർ യൂണിവേഴ്‌സ്’

0

കൂവപ്പടി ജി. ഹരികുമാർ

പെരുമ്പാവൂർ: ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിംഗ് (ഐ.എഫ്എഫ്.ബി.) അംഗീകാരത്തോടെ ഇന്ത്യൻ ബോഡി ബിൽഡിംഗ് ആന്റ് ഫിറ്റ്നസ് ഫെഡറേഷൻ അന്താരാഷ്‌ട്ര തലത്തിൽ പൂനെ ബലെവാഡിയിൽ സംഘടിപ്പിച്ച മിസ്റ്റർ യൂണിവേഴ്‌സ് ശരീരസൗന്ദര്യമത്സരത്തിൽ ആൽബർട്ട് വിൽസണ് വെങ്കലത്തിളക്കം. 64 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ മിസ്റ്റർ ഇന്ത്യ എന്ന നേട്ടവും സ്വന്തമാക്കി പെരുമ്പാവൂർ കൂടാലപ്പാട് കൊടുവേലിപ്പടി എന്ന കൊച്ചുഗ്രാമത്തിൽ നിന്നുള്ള 21വയസ്സുള്ള ആൽബർട്ട്.

ആൽബർട്ട് വിൽസൺ ഫ്രം കൊടുവേലിപ്പടി<br>'മിസ്റ്റർ ഇന്ത്യ കം മിസ്റ്റർ യൂണിവേഴ്‌സ്' 1

കഠിനാധ്വാനത്തിന്റെ ഒരു വർഷം പിന്നിട്ട വേളയിലാണ് ആൽബർട്ടിന് കഴുത്തിൽ വെങ്കലമണിയാൻ സാധിച്ചത്. പെരുമ്പാവൂർ വല്ലം ജംഗ്ഷനിലുള്ള ഫോക്കസ് ഫിറ്റ്നസ് സെന്ററായിരുന്നു ആൽബർട്ടിന്റെ
പരിശീലനക്കളരി. പരിശീലകൻ സായ്കൃഷ്ണയുടെ ചിട്ടയായുള്ള പരിശീലനവും കൃത്യമായ ആഹാരനിയന്ത്രണനിഷ്ഠകളുമാണ് തനിയ്ക്ക് അന്താരാഷ്‌ട്ര തലത്തിൽ ഇത്തരമൊരു നേട്ടം കൈവരിക്കാനായതെന്ന് ആൽബർട്ട് പറഞ്ഞു. 90 കി.ഗ്രാം വിഭാഗത്തിലാണ് ആൽബർട്ട് മൂന്നാം സ്ഥാനം കരസ്ഥമാക്കി രാജ്യത്തിനഭി
മാനമായത്. ഇതേ മത്സരത്തിൽ ജൂനിയർ മിസ്റ്റർ ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട് സ്വർണ്ണമെഡലും ലഭിച്ചതോടെ വിജയത്തിന് ഇരട്ടിത്തിളക്കമായി. മുൻ വർഷങ്ങളിൽ കേരളത്തിൽ നടന്ന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പുകളിൽ എല്ലാം വ്യക്തിഗതനേട്ടത്തിനുടമയായിരുന്നു. മിസ്റ്റർ എറണാകുളം, മിസ്റ്റർ കേരളം,
മിസ്റ്റർ സൗത്ത് ഇന്ത്യ, അങ്ങനെ ഘട്ടം ഘട്ടമായിട്ടായിരുന്നു ആൽബർട്ടിന്റെ വിജയങ്ങളെല്ലാം. മഹാരാഷ്ട്രയിലെ ശിവസേനാ നേതാവും മുൻ താനെ മേയറുമായ സഞ്ജയ് ഭാവുറാവു മോറെയാണ് പൂനെയിൽ നടന്ന മത്സരത്തിൽ ജേതാക്കൾക്ക് മെഡലുകൾ സമ്മാനിച്ചത്.

ആൽബർട്ട് വിൽസൺ ഫ്രം കൊടുവേലിപ്പടി<br>'മിസ്റ്റർ ഇന്ത്യ കം മിസ്റ്റർ യൂണിവേഴ്‌സ്' 2
ആൽബർട്ട് വിൽസൺ ഫ്രം കൊടുവേലിപ്പടി<br>'മിസ്റ്റർ ഇന്ത്യ കം മിസ്റ്റർ യൂണിവേഴ്‌സ്' 3

പരിശീലനകാലയളവിലെല്ലാം പേശീബലം കൈവരിച്ച് മെയ് വഴക്കം നേടുവാൻ പോഷകസമൃദ്ധമായ ആഹാരവും വിലകൂടിയ പ്രോട്ടീൻ പൗഡറുകളും നിത്യേന കഴിച്ചേ മതിയാകൂ. സാമ്പത്തികമായി പിന്നാക്കാവസ്ഥ
യിലുള്ള കുടുംബത്തിലെ അംഗമായ ആൽബർട്ടിന് താങ്ങാവുന്നതിനപ്പുറമുള്ള കാര്യങ്ങളായിരുന്നു ഇവയെങ്കിലും സഹായഹസ്തങ്ങളുമായി ഒരുപാടുപേർ തന്റെ ഓരോ നേട്ടത്തിനുമൊപ്പമുണ്ടായിരുന്നു എന്ന് ആൽബർട്ട് പറഞ്ഞു. ആൽബർട്ടിന്റെ അത്യുത്സാഹവും കഴിവുകളും തിരിച്ചറിഞ്ഞ പരിശീലകൻ സായ്കൃഷ്ണ സൗജന്യമാ
യാണ് തന്റെ സേവനം നൽകിക്കൊണ്ടിരുന്നത്. പൂനെയിൽ നടന്ന മത്സരം കാണാൻ കോച്ച് സായ്കൃഷ്ണയും പോയിരുന്നു. ഇന്ത്യൻ ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് ഫെഡറേഷൻ ചടങ്ങിൽ വച്ച് സായ്കൃഷ്ണയെ ഇന്റർനാഷണൽ ബോഡി ബിൽഡിംഗ് കോച്ച് ആയി അംഗീകരിച്ചാദരിക്കുകയുണ്ടായി. കൂവപ്പടി മദ്രാസ് കവല സ്വദേശിയാണ് കോച്ച് സായ്കൃഷ്ണ. വരും വർഷങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഉടൻ തുടങ്ങുമെന്ന് ആൽബർട്ട് പറഞ്ഞു. കൊടുവേലിപ്പടി പുത്തൻകുടി വീട്ടിൽ വിൽസൺ, ജിനി ദമ്പതികളുടെ മകനാണ് ആൽബർട്ട്.

ഫോട്ടോ: 1. പൂനെയിലെ മത്സരവേദിയിൽ ആൽബർട്ട് വിൽസൺ (വലത്തേയറ്റം)

ഫോട്ടോ: 2. മിസ്റ്റർ യൂണിവേഴ്‌സ് ജേതാവ് പേഴ്സണൽ ട്രെയിനർ സായ്കൃഷ്ണയോടൊപ്പം

ഫോട്ടോ: 3. ആൽബർട്ട് വിൽസൺ

ഫോട്ടോ: 4. മഹാരാഷ്ട്രയിലെ ശിവസേനാ നേതാവും മുൻ താനെ മേയറുമായ സഞ്ജയ് ഭാവുറാവു മോറെ മെഡൽ സമ്മാനിക്കുന്നു.

Leave a Reply