കുറുപ്പംപടിയിലെ ബാർ ജീവനക്കാരനെ കാട്ടു പന്നി ഇടിച്ചുവീഴ്ത്തി;മൂക്കന്നൂരിൽ വീണ്ടും കാട്ടുപന്നിയുടെ ആക്രമണം

0

അങ്കമാലി : മൂക്കന്നൂരിൽ വീണ്ടും കാട്ടുപന്നിയുടെ ആക്രമണം. മൂക്കന്നൂർ പൂതംകുറ്റി വാച്ചാംകുളം വീട്ടിൽ തോമസിന്റെ മകൻ ജെയ്സൺ (46) ആണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.

ആനപ്പാറ-പൂതംകുറ്റി റോഡിൽ ദേവഗിരിയിൽ പുലിതൂക്കിപ്പാടത്ത് വെച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ജെയ്സൺ മൂക്കന്നൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജെയ്സന്റെ വലതുകൈ ഒടിഞ്ഞിട്ടുണ്ട്.

കുറുപ്പംപടിയിൽ ബാർ ഹോട്ടലിലെ ജീവനക്കാരനായ ജെയ്സൺ, ജോലികഴിഞ്ഞ് രാത്രി ബൈക്കിൽ വീട്ടിലേക്ക്‌ വരുമ്പോൾ പന്നി ജെയ്‌സണെ ഇടിച്ചുവീഴ്ത്തുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here