കുളത്തിൽ മുങ്ങിത്താണ 5 വയസ്സുകാരനെ രക്ഷപ്പെടുത്തിയ അൽഷാന് നാടിന്റെ ആദരം

0

ആലുവ: കുളത്തിൽ മുങ്ങിത്താണ 5 വയസ്സുകാരനെ രക്ഷപ്പെടുത്തിയ അൽഷാന് നാടിന്റെ ആദരം. എടത്തല പഞ്ചായത്തിലെ നൊച്ചിമ ചീപ്പുങ്കൽ കുളത്തിലാണ് മുഹമ്മദ് റയാൻ മുങ്ങിത്താണത്. സമയോചിതമായ അൽഷാന്റെ ഇടപെടലിൽ ആ കുരുന്നു ജീവൻ തിരിച്ചു കിട്ടുകയായിരുന്നു.

ഇക്കഴിഞ്ഞ 10നാണ് സംഭവം. നെടുങ്ങാട്ടിൽ അൻവറിന്റെ മകൻ അൽഷാൻ വൈകിട്ടു സ്കൂളിൽ നിന്നു വീട്ടിലെത്തി ചായ കുടിച്ചിരിക്കുമ്പോഴാണ് റയാന്റെ ഉമ്മയുടെ കരച്ചിൽ കേട്ടത്. വീടിന്റെ മതിലിനു മുകളിൽ നിന്നു കുളത്തിലേക്കു ചാടിയ അൽഷാൻ, റയാനെ പൊക്കിയെടുത്തു കരയിൽ എത്തിച്ചു. കൈവിരലുകൾ മാത്രം മുകളിൽ കാണുന്ന വിധം മുങ്ങിപ്പോയിരുന്നു റയാൻ.

പന്തലക്കോടത്തു നാസറിന്റെ മകനാണ് റയാൻ. സ്കൂൾ പിടിഎ സംഘടിപ്പിച്ച ചടങ്ങിൽ പ്രിൻസിപ്പൽ നവീന, പിടിഎ പ്രസിഡന്റ് ജബ്ബാർ പുത്തൻവീടൻ എന്നിവരുടെ നേതൃത്വത്തിൽ അൽഷാനെ അനുമോദിച്ചു.

Leave a Reply