മകൾ സ്കൂളിൽ എത്തിയിലെന്ന് അറിഞ്ഞത് ടീച്ചർ വിളിച്ചതോടെ; വീട്ടിലെത്തിയ മകൾ പറഞ്ഞത് ആൺസുഹൃത്തിനൊപ്പം ക്ഷേത്രത്തിൽ പോയി എന്നും; മൂന്നാം ദിവസം എല്ലാം മറന്നെന്ന് വരുത്തി യാത്ര; ഒടുവിൽ മുതിരപ്പുഴ ആറിൽ മകളുമായി ജീവിതം അവസാനിപ്പിച്ചു; നാടിനെ നടുക്കി അച്ഛന്റെയും മകളുടെയും മരണങ്ങൾ

0

അടിമാലി; മകൾ സ്കൂളിൽ എത്തിയില്ലെന്ന് ടീച്ചർ വിളിച്ച് പറഞ്ഞതോടെ അച്ഛൻ വീട്ടിലെത്തി. ഉച്ചയോടെ മകൾ എത്തിയപ്പോൾ അറിഞ്ഞത് ആൺസുഹൃത്തിനൊപ്പം ക്ഷേത്ര ദർശനം നടത്താൻ പോയി എന്ന്. പിന്നീടുണ്ടായത് അസാധാരണ പെരുമാറ്റം. പിറ്റേന്ന് കണ്ടത് അതുവരെ കാണാത്ത രൂപ ഭാവങ്ങളും വർത്തമാനവും. മൂന്നാം ദിവസം എല്ലാം മറന്നെന്ന് വരുത്തി തീർത്ത് മകളേയും കൂട്ടി യാത്ര. അത് അവസാനിച്ചതാവട്ടെ മുതിരപ്പുഴ ആറിന്റെ ആഴങ്ങളിൽ.

.പാമ്പാടി ചെമ്പൻകുഴി കരുവിക്കാട്ടിൽ ബീനീഷിന്റെയും മകളുടെയും ജീവതത്തിലെ അവസാനത്തെ മൂന്നുദിവസങ്ങളിലെ സംഭവ പരമ്പരകളുടെ ചുരുക്കം ഇങ്ങനെയെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. വെള്ളിയാഴ്ച സ്‌കൂളിൽ നിന്നും മകൾ പാർവ്വതി ക്ലാസിൽ എത്തിയിട്ടില്ലന്ന് ടീച്ചർ വിളിച്ചറിയിച്ചപ്പോൾ ബനീഷ് പണിസ്ഥലത്തായിരുന്നു.വിവരം കേട്ടപാടെ ബിനീഷ് വീട്ടിലേക്ക് തിരിച്ചു.അധികം സമയം പിന്നിടും മുമ്പെ മകളും വീട്ടിലെത്തി. സ്‌കൂളിൽ പോകാത്തതിന്റെ കാരണം തിരക്കിയപ്പോൾ ആൺ സുഹൃത്തിനൊപ്പം ക്ഷേത്രദർശനത്തിന് പോയെന്നായിരുന്നു മകളുടെ മറുപിടി.

ഇത് ബിനീഷിനെ വല്ലാതെ വിഷമിപ്പിച്ചു. എന്നിരുന്നാലും മകളെ ഉപദ്രവിക്കാനോ പരിധിവിട്ട് വഴക്കുപറയാനോ പോലും ബിനീഷ് തയ്യാറായില്ല. ഒട്ടും പ്രതീക്ഷിക്കാത്ത വാക്കുകൾ മകളിൽ നിന്നും കേട്ടതിന്റെ മാനസിക ആഘാതം ബീനീഷിന് താങ്ങുവുന്നതിന് അപ്പുറമായിരുന്നെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടങ്ങോട്ടുള്ള കുറച്ച് മണിക്കൂറുകളിലെ പെരുമാറ്റം. പിറ്റേന്ന് (ശനിയാഴ്ച )മാനസീക സംഘർഷം വീണ്ടും മുറുകിയ നിലയിലായിരുന്നു ബനിഷിന്റെ വാക്കും പ്രവർത്തികളും.അടുത്ത ദിവസം ഞായറാഴ്ച രാവിലെ മുതൽ മകളോടുള്ള ബീഷിന്റെ പെരുമാറ്റത്തിൽ മാറ്റം പ്രകടമായിരുന്നു.

വഴക്കുകൂടിയതിൽ പരിതപിച്ചും മകളെ സന്തോഷിപ്പിക്കാൻ യാത്ര പ്ലാൻ ചെയ്തും മറ്റും വീട്ടിലെ അന്തരീക്ഷം സാധാരണ നിലയിലേക്കെത്തിക്കാൻ ബിനീഷ് പരമാവധി ശ്രമിച്ചു. ഇടുക്കി കുഴിത്തൊളുവിൽ താമസിക്കുന്ന മാതാപിതാക്കളെ കാണാനെന്നും പറഞ്ഞ് മകളെയും കൂട്ടി ബീനീഷ് യാത്രയ്ക്കിറങ്ങുമ്പോൾ ഭാര്യ ദിവ്യയും മകൻ വിഷ്ണും വീട്ടിലുണ്ടായിരുന്നു. ഇടയ്ക്കിടെ ഇവർ മൊബൈലിൽ ബന്ധപ്പെട്ട് യാത്രയ്ക്കിടയിലെ വിശേഷങ്ങൾ ആരായുകയും ചെയ്തു.

വൈകിട്ടോടെ വിളിച്ചിട്ട് പ്രതികണമില്ലാതായതോടെ വീട്ടുകാർക്ക് അമ്പരപ്പായി. താമസിയാതെ ബന്ധു ബിജു പാമ്പാടി സ്റ്റേഷനിലെത്തി വിവരങ്ങൾ ധരിപ്പിച്ചു.ഇതെത്തുടർന്ന് പൊലീസ് മിസിംഗിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. രാത്രി 8 മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലാറുകൂട്ടി പാലത്തിനടുത്തുനിന്നം അടിമാലി പൊലീസ് കണ്ടെത്തി. ഇവർ ഡാമിൽ ചാടാനുള്ള സാധ്യത പൊലീസ് കണക്കുകൂട്ടി.

ഇതേത്തുടർന്ന് പൊലീസ് ഫയർഫോഴ്സിന്റെ സാഹായവും തേടിയിരുന്നു.ത ിങ്കളാഴ്ച കല്ലാറുകൂട്ടി പാലത്തിന് താഴെ ഡാമിൽ ഫയർഫോഴ്‌സിന്റെ സ്‌കൂബ സംഘം നടത്തിയ തിരച്ചിലിൽ ഉച്ചകഴിഞ്ഞ് 3 മണിയോടടുത്ത് ഇരുവരുടെയും മൃതദ്ദേഹങ്ങൾ കണ്ടെടുത്തു.
ഇൻക്വസ്റ്റിന് ശേഷം ഇന്നലെ വൈകിട്ട് തന്നെ മൃതദ്ദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.ഇന്ന് രാവിലെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

മൊബൈലും പേഴ്്സും ബൈക്കിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. മൊബൈൽ പരിശോധിച്ചതിൽ 6 മണിയോടടുത്ത് ഇരുവരും ഐസ്‌ക്രീം കഴിച്ചുനിൽക്കുന്ന ഒരു സെൽഫി കണ്ടെത്തിയതായും സൂചനയുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here