ഭർത്താവിനെയും സ്വന്തം കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതി, വനിതാ ഡോണായി

0

ഭർത്താവിനെയും സ്വന്തം കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതി, വനിതാ ഡോണായി. സിനിമാ കഥകളെ പോലും വെല്ലുന്ന തരത്തിലായിരുന്നു ഇവരുടെ ജീവിതം. ബീഹാറിലെ പാട്‌നയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രണയത്തിലകപ്പെട്ട് തന്റെ കുടുംബത്തെ ഉപേക്ഷിച്ച് നാടുവിട്ട നഗ്മ എന്ന യുവതിയും, കാമുകന്‍ രാഹുലുമാണ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിലായത്. നഗ്മ വിവാഹിതയും ഒരു കുട്ടിയുടെ അമ്മാമയുമാണ് എന്നാൽ ആദ്യം കാമുകനായ രാഹുലിന് ഇതേക്കുറിച്ചു അറിയില്ലായിരുന്നു എന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.

നഗ്മയുമായി ഒളിച്ചോടിയ ശേഷം രാഹുല്‍ ഗൈഘട്ടിലെ വാടകവീട്ടിലാണ് യുവതിയെ താമസിപ്പിച്ചത്. പാട്‌നയിലെ ചിത്‌കോഹ്ര്‍ സ്വദേശിയായ രാഹുല്‍, ആയുധങ്ങള്‍ കടത്തുകയും, ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടെയാണ് 2015ല്‍, വിക്രം എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ 5 വര്‍ഷത്തോളം ചപ്ര ജയിലില്‍ രാഹുല്‍ തടവിലായത് . ഈ സമയത്ത്, നഗ്മയാണ് ഇയാളുടെ ഗുണ്ടാ സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്. ജയിലില്‍ കഴിയുന്ന രാഹുലുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന നഗ്മ, രാഹുല്‍ പറയുന്ന വിലാസങ്ങളില്‍ ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു.

ഒരു മാസം മുന്‍പാണ് രാഹുലിന് ജാമ്യം ലഭിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, പാട്നയിലെ ഗാര്‍ഡ്നിബാഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ അനിഷാബാദ് വളവിലുള്ള മൊബൈല്‍ ഷോപ്പില്‍, കവര്‍ച്ചയ്ക്കായി ഗുണ്ടകള്‍ വെടിയുതിര്‍ത്തിരുന്നു. ഈ കേസിലാണ്, പോലീസ് രാഹുലിനെയും നഗ്മയെയും അറസ്റ്റ് ചെയ്തത്

LEAVE A REPLY

Please enter your comment!
Please enter your name here