ഇന്ത്യയിലെ 7 സംസ്ഥാനങ്ങളിൽ കോവി‍ഡ് പോസിറ്റീവായ ചിലരിൽ ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ ഒരേസമയം കണ്ടെത്തിയെന്നു റിപ്പോർട്ട്

0

ന്യൂഡൽഹി ∙ ഇന്ത്യയിലെ 7 സംസ്ഥാനങ്ങളിൽ കോവി‍ഡ് പോസിറ്റീവായ ചിലരിൽ ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ ഒരേസമയം കണ്ടെത്തിയെന്നു റിപ്പോർട്ട്. ആശങ്ക നൽകുന്ന സാഹചര്യമില്ലെങ്കിലും ഇത്തരത്തിൽ 568 കേസുകൾ ഇന്ത്യയിലുണ്ടെന്നാണു ലാബുകളുടെ ജീനോമിക്സ് കൺസോർഷ്യം അറിയിച്ചത്. വ്യത്യസ്ത വകഭേദങ്ങളുടെ ഈ സങ്കരരൂപം (റീകോംബിനന്റ്) വൈറസ് വ്യാപനം കൂടുതൽ തീവ്രമാക്കുമെന്ന് ആഗോളതലത്തിൽ മുന്നറിയിപ്പു നിലനിൽക്കെയാണിത്.
കർണാടകയിൽ ഇത്തരത്തിൽ 221 കേസുകളും തമിഴ്നാട്ടിൽ 90 കേസുകളും ഉണ്ട്. മഹാരാഷ്ട്രയിൽ 66, ഗുജറാത്തിൽ 33, ബംഗാളിൽ 32, തെലങ്കാനയിൽ 25, ഡൽഹിയിൽ 20 എന്നിങ്ങനെയാണ് കേസുകൾ. കടുത്ത പനി, തുടർച്ചയായ ചുമ, രുചിയും ഗന്ധവും നഷ്ടമാവുകയോ ഇവ തിരിച്ചറിയാൻ കഴിയാതെ വരികയോ ചെയ്യുന്ന സാഹചര്യം തുടങ്ങിയവയാണ് പൊതുവായ ലക്ഷണങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here