യുവതി ഓടിച്ചുവന്ന സ്‌കൂട്ടർ നിയന്ത്രണംവിട്ട് മാണിക്യമംഗലം തുറയിലേക്ക് മറിഞ്ഞു

0

കാലടി : യുവതി ഓടിച്ചുവന്ന സ്‌കൂട്ടർ നിയന്ത്രണംവിട്ട് മാണിക്യമംഗലം തുറയിലേക്ക് മറിഞ്ഞു. തവളപ്പാറ ഇഞ്ചേലിപ്പറമ്പിൽ വീട്ടിൽ ജിനിമോൾ (31) ആണ് അപകടത്തിൽപ്പെട്ടത്.

രാവിലെ ആറരയോടെ ക്ഷേത്ര ദർശനം കഴിഞ്ഞ് തവളപ്പാറയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. തുറയ്ക്ക് സമീപമുള്ള മരത്തിൽ ഇടിച്ചശേഷമാണ് മറിഞ്ഞത്. തുറയിൽ ചൂണ്ടയിട്ടുകൊണ്ടിരുന്നവരാണ് രക്ഷപ്പെടുത്തിയത്. നാട്ടുകാർ ജിനിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് അങ്കമാലി അഗ്‌നി രക്ഷാനിലയത്തിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണ് വാഹനം വലിച്ചുകയറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here