തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയുടെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി മലയാളികളില്‍നിന്നു പണം തട്ടിയ കേസിലെ പ്രധാനപ്രതി പിടിയില്‍. നൈജീരിയന്‍ സ്വദേശി റോമാനസ് ചിബ്യൂസിനെയാണ് (29) ന്യൂഡല്‍ഹിയിലെ ഉത്തംനഗറില്നിന്ന് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് അതിസാഹസികമായി പിടികൂടിയത്.
പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ സായുധ പോലീസ് സംഘത്തിനുനേരേ ആഫ്രിക്കന്‍ വംശജരുടെ ശക്തമായ എതിര്‍പ്പ് ഉണ്ടായതോടെ ഉത്തംനഗര്‍ പോലീസ് സ്റ്റേഷനില്‍നിന്നു കൂടുതല്‍ സംഘമെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തു കൊണ്ടുവന്നത്.സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് യുവതികളുടെ വാട്സ്ആപ്പ് നമ്പര്‍ കരസ്ഥമാക്കിയാണു തട്ടിപ്പ്. ഇയാള്‍ ഉപയോഗിച്ച വാട്സ്ആപ്പ് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ സൈബര്‍ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
റോമാനസിന്റെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവയില്‍നിന്നു വിവിധ രാജ്യങ്ങളിലെ പ്രധാന ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും ചിത്രങ്ങളും രാജ്യത്തെ പ്രധാന സര്‍ക്കാര്‍ ഓഫീസ് മേധാവിമാരുടെ ചിത്രങ്ങളും മേല്‍വിലാസവും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകളും പ്ര?ഫൈലുകളും നിര്‍മിച്ചതായി കണ്ടെത്തി. പ്രതിയെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.