വീടുകളില്‍ സോളാര്‍ പാനല്‍ സ്‌ഥാപിക്കാനായി എടുക്കുന്ന വായ്‌പകള്‍ക്ക്‌ പലിശ ഇളവു നല്‍കുമെന്നു ബജറ്റ്‌ പ്രഖ്യാപനം

0

തിരുവനന്തപുരം: സംസ്‌ഥാനത്തെ വീടുകളില്‍ സോളാര്‍ പാനല്‍ സ്‌ഥാപിക്കാനായി എടുക്കുന്ന വായ്‌പകള്‍ക്ക്‌ പലിശ ഇളവു നല്‍കുമെന്നു ബജറ്റ്‌ പ്രഖ്യാപനം. 500 കോടിരൂപയുടെ വായ്‌പക്ക്‌ പലിശ ഇളവ്‌ ചെയ്‌തു നല്‍കുന്നതിനായി 15 കോടിരൂപ അനുവദിച്ചു.
ഡാമുകളിലെ മണല്‍ വാരലിനായി യന്ത്രങ്ങള്‍ വാങ്ങാന്‍ 10 കോടിരൂപ അനുവദിച്ചു. ജലാശയങ്ങളിലെ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനു വേണ്ടിയുള്ള ശുചിത്വ സാഗരം പദ്ധതി കേരളമാകെ വ്യാപിപ്പിക്കും. ഈ പദ്ധതിക്കായി 10 കോടിരൂപയാണു വകയിരുത്തിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here