പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന അച്ഛന്റെ ഓർമയ്ക്കായി വീട്ടുമുറ്റത്ത് കൊടിമരം സ്ഥാപിക്കണമെന്ന മകളുടെ ആവശ്യം സാധിച്ച് കൊടുത്ത് സിപിഐ

0

തിരുവനന്തപുരം: പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന അച്ഛന്റെ ഓർമയ്ക്കായി വീട്ടുമുറ്റത്ത് കൊടിമരം സ്ഥാപിക്കണമെന്ന മകളുടെ ആവശ്യം സാധിച്ച് കൊടുത്ത് സിപിഐ. അന്തരിച്ച സിപിഐ ചെമ്മരുതി ലോക്കൽ സെക്രട്ടറി രാജ്കുമാറിന്റെ വീട്ടിലാണ് പാർട്ടി കൊടിമരം സ്ഥാപിച്ചത്. മകളുടെ ആഗ്രഹം പോലെ വീട്ടുമുറ്റത്ത് സ്ഥാപിച്ച കൊടിമരത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കൊടി ഉയർത്തി.

പ്രവാസിയായിരുന്ന രാജ് കുമാർ, സിപിഐയുടെ സാസ്‌കാരിക സംഘടനയായ യുവകലാസാഹിതിയുടെ അബുബാദിയിലെ സജീവ പ്രവർത്തകനായിരുന്നു. നാട്ടിൽ തിരിച്ചെത്തി പാർട്ടിയിലും സജീവമായി. തുടർന്നാണ് സിപിഐ ചെമ്മരുതി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായത്.

മരണശേഷം, കാണാനെത്തിയ പാർട്ടി പ്രവർത്തകരോട് മകൾ ഈ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് പാർട്ടി പ്രവർത്തകർ വീട്ടുമുറ്റത്ത് കൊടിമരം നാട്ടി. ബുധനാഴ്ച ചെമ്മരുതിയിൽ ബ്രാഞ്ച് സമ്മേളനത്തിന് എത്തിയ കാനം രാജേന്ദ്രൻ വീട്ടിലെത്തി കൊടി ഉയർത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here