അഞ്ചിലങ്കത്തിൽ കാലിടറിയ പ്രമുഖർ, ജയിച്ചു കയറിയ പ്രമുഖർ

0

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച പ്രമുഖരും, തോറ്റ പ്രമുഖരും…

വിജയിച്ച പ്രമുഖർ

ഗൊരഖ്പൂരിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് യോഗി ആദിത്യനാഥ് വിജയിച്ചു
എസ്.പി നേതാവ് അഖിലേഷ് യാദവ് കർഹാളിൽ വിജയിച്ചു.
അഖിലേഷിൻ്റെ പിതൃസഹോദരാൻ ശിവപാൽ യാദവ് ജസ്വന്ത് നഗറിലും ജയിച്ചു കയറി.
കോണ്ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അതിഥി സിംഗ് റായ്ബറേലിയിൽ വിജയിച്ചു
ആംആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മാൻ ധുരിയിൽ വിജയിച്ചു
കോണ്ഗ്രസ് നേതാവ് മൈക്കിൾ ലോബോ ഗോവയിലെ ചലൻഗുഢിൽ നിന്നും ജയിച്ചു.
മണിപ്പൂർ മുഖ്യമന്ത്രി എൻ. ബീരേൻ സിംഗ് ഹെയിൻഗംഗ് മണ്ഡലത്തിൽ നിന്നും വിജയിച്ചു
ശ്രദ്ധേയമായ പരാജയങ്ങൾ –

ഉത്തരാഖണ്ഡിൽ കോണ്ഗ്രസിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഹരീഷ് റാവത്ത് ബിജെപിയുടെ മോഹൻ സിംഗ് ബിഷത്തിനോട് പരാജയപ്പെട്ടു
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി കട്ടിമ മണ്ഡലത്തിൽ പരാജയപ്പെട്ടു
പഞ്ചാബ് മുഖ്യമന്ത്രി ചരണ്ജിത്ത് സിംഗ് ചന്നി മത്സരിച്ച രണ്ട് സീറ്റിലും പരാജയപ്പെട്ടു. ബദൌറിലും ചംകൂർ സഹേബിലുമാണ് അദ്ദേഹത്തിന് പരാജയം നേരിടേണ്ടി വന്നത്.
മുൻമുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർസിംഗ് ശക്തികേന്ദ്രമായ പട്യാലയിൽ പരാജയപ്പെട്ടു. വോട്ടെണ്ണലിൻ്റെ ഒരു ഘട്ടത്തിൽ അദ്ദേഹം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു അമൃത്സർ ഈസ്റ്റ് മണ്ഡലത്തിൽ പരാജയപ്പെട്ടു.
മുൻപഞ്ചാബ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ശിരോമണി അകാലിദൾ അധ്യക്ഷനുമായിരുന്ന പ്രകാശ് സിങ് ബാദൽ ലബി മണ്ഡലത്തിൽ പരാജയപ്പെട്ടു
മുൻ പഞ്ചാബ് ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായി സുഖ്ബീർ സിംഗ് ബാദൽ ആം ആദ്മി സ്ഥാനാർത്ഥി ജഗദീപ് കാംഭോജിനോട് പരാജയപ്പെട്ടു.

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ

യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ സിരത്ത് മണ്ഡലത്തിൽ പിന്നിലാണ്
തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി ബിജെപി വിട്ട് എസ്.പിയിൽ ചേർന്ന സ്വാമി പ്രസാദ് മൌര്യ ഫസീൽ നഗറിൽ പിന്നിലാണ്.
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പിന്നിൽ പോയി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിലവിൽ ലീഡ് ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here